---
title: "ഇടി മിന്നല്‍ കടിയങ്ങാട് നാശം വിതച്ചു "
english_title: "Kadiangad Kunummal caused huge damage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232016/kadiangad-kunummal-caused-huge-damage"
published_at: "2024-08-29T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d0a2cc48146_wayar.jpg"
keywords: []
---

# ഇടി മിന്നല്‍ കടിയങ്ങാട് നാശം വിതച്ചു 

> **Lead Summary:** കടിയങ്ങാട് : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റും മഴയും ഇടിയും ചങ്ങരോത്ത് 12-ാം വാര്‍ഡിലെ കടിയങ്ങാട് കുന്നുമ്മല്‍ വന്‍ നാശം വിതച്ചു.

## Article Content

കടിയങ്ങാട് : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റും മഴയും ഇടിയും ചങ്ങരോത്ത് 12-ാം വാര്‍ഡിലെ കടിയങ്ങാട് കുന്നുമ്മല്‍ വന്‍ നാശം വിതച്ചു.

കുന്നുമ്മല്‍ ഗഫൂറിന്റെ വീട്ടിലെ വയറിംഗ് പൂര്‍ണ്ണമായി കത്തി നശിച്ചു. സര്‍വീസ് വയറില്‍ നിന്നാണ് വൈദ്യുതി പടര്‍ന്നത്. രണ്ടു ദിവസം മുമ്പാണ് മീറ്റര്‍, മെയിന്‍സ്വിച്ച് സര്‍വീസ് വയര്‍ എന്നിവ പുതുക്കി സ്ഥാപിച്ചത്.

സര്‍വീസ് വയര്‍ മൂന്ന് ഇടത്തായി പൊട്ടി നുറുങ്ങിയിട്ടുണ്ട് അകത്തെ സ്വിച് ബോര്‍ഡുകള്‍, ഫാനുകള്‍, ബള്‍ബുകള്‍, ബ്രേയ്ക്കര്‍, മീറ്റര്‍, മെയിന്‍ സ്വിച്ച്, കത്തികരിഞ്ഞു പൊട്ടിത്തെറിച്ചു. രാത്രി പത്ത് പതിനൊന്ന് മണിയോടടുത്തായിരുന്നു മഴ ചാറി തുടങ്ങിയത് അല്‍പ്പം കഴിഞ്ഞു മഴ ശക്തമാവുകയും ഒപ്പം കാറ്റും. ഗംഭീര ശബ്ദത്തോടെ മിന്നല്‍ പിളരുകള്‍ ഉണ്ടായി പിന്നാലെ വീടും പരിസരവും പുക ചുരുളുകള്‍ മുങ്ങി.

കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. ഏകദേശം ഒന്നര ലക്ഷം രൂപ യുടെ നഷ്ടം കണക്കാക്കുന്നു. തറയോട് ചേര്‍ന്നുള്ള പോര്‍ച്ചിന്റെ കോണില്‍ ചാറ്റ്ല്‍ ഏറ്റിട്ടുണ്ട് അയല്‍ വിട്ടുകാരായ ജലീല്‍ ന്റെയും , സുബൈദയുടെയും , റസാഖ് ന്റെ യും വീടുകള്‍ക്കും കേട് പാട് ഉണ്ടായി കിച്ചണിലെ സ്വിച്ച് ബോര്‍ഡ് മോട്ടോര്‍ ന്റെ സ്വിച്ച് എന്നിവയും കത്തി. വാര്‍ഡ് മെമ്പര്‍ കെ മുബഷിറ വീട്ടില്‍ സന്ദര്‍ശനം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232016/kadiangad-kunummal-caused-huge-damage)