---
title: "കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തേടി ഉടമയെത്തി "
english_title: "The owner came looking for the stolen gold jewelry at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232074/the-owner-came-looking-for-the-stolen-gold-jewelry-at-perambra"
published_at: "2024-08-30T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d15ea0b301e_aswarnam.JPG"
keywords: []
---

# കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തേടി ഉടമയെത്തി 

> **Lead Summary:** **പേരാമ്പ്ര : **കഴിഞ്ഞ ദിവസം കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തേടി ഉടമയെത്തി. വ്യാഴാഴ്ച കാലത്താണ് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം റോഡരികില്‍ നിന്ന് അധ്യാപികക്ക് ആഭരണം കിട്ടിയത്.

## Article Content

**പേരാമ്പ്ര : **കഴിഞ്ഞ ദിവസം കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തേടി ഉടമയെത്തി. വ്യാഴാഴ്ച കാലത്താണ് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം റോഡരികില്‍ നിന്ന് അധ്യാപികക്ക് ആഭരണം കിട്ടിയത്.

കുനിയോട് ഗവ എല്‍പി സ്‌കൂള്‍ അധ്യാപിക എം. മീരക്ക് ലഭിച്ച സ്വര്‍ണ്ണ ബ്രേസ്ലേറ്റിന് അവകാശികളാരും എത്താത്തതിനെ തുടര്‍ന്ന് വിവരം ട്രൂവിഷന്‍ വാര്‍ത്ത സംഘത്തെ അറിയിക്കുകയായിരുന്നു. വാര്‍ത്തയില്‍ നിന്നും വിവരമറിഞ്ഞ ഉടമ തെളിവ് സഹിതം ട്രൂവിഷനുമായി ബന്ധപ്പെടുകയായിരുന്നു.

ഉടമ അധ്യാപികയുടെ വീട്ടിലെത്തി ആഭരണം കൈപ്പറ്റുകയായിരുന്നു. കുട്ടികള്‍ക്കും സമൂഹത്തിനും മാതൃകയാവേണ്ട അധ്യാപികയുടെ പ്രവര്‍ത്തി അഭിനന്ദനാര്‍ഹമായി.

പാലേരിയിലെ കെ.സി. റഷീദിന്റെ മകള്‍ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെതായിരുന്നു ആഭരണം. സ്‌കൂളിലും പരിസരങ്ങളിലും കളഞ്ഞു പോയ ആഭരണം അന്വേഷിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നും വാര്‍ത്ത ഗുണം ചെയ്‌തെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232074/the-owner-came-looking-for-the-stolen-gold-jewelry-at-perambra)