---
title: "കാറിടിച്ച് വൈദ്യുത കാല്‍ തകര്‍ന്നു "
english_title: "The electric leg was broken after being hit by a car in paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232090/the-electric-leg-was-broken-after-being-hit-by-a-car-in-paleri"
published_at: "2024-08-30T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d17d9959885_acar.JPG"
keywords: []
---

# കാറിടിച്ച് വൈദ്യുത കാല്‍ തകര്‍ന്നു 

> **Lead Summary:** **പാലേരി :** കാറിടിച്ച് ഹൈടെന്‍ഷന്‍ വൈദ്യുത ലൈന്‍ കാല്‍ തകര്‍ന്നു. വടക്കുമ്പാട് ഗോപുരത്തിലിടം പൊതുമരാമത്ത് റോഡില്‍ കന്നാട്ടി അംഗനവാടിക്ക് സമീപമുള്ള വളവിലാണ് അപകടം. ഇന്ന് കാലത്ത് 6.50 ഓടെയാണ് അപകടമുണ്ടായത്.

## Article Content

**പാലേരി :** കാറിടിച്ച് ഹൈടെന്‍ഷന്‍ വൈദ്യുത ലൈന്‍ കാല്‍ തകര്‍ന്നു. വടക്കുമ്പാട് ഗോപുരത്തിലിടം പൊതുമരാമത്ത് റോഡില്‍ കന്നാട്ടി അംഗനവാടിക്ക് സമീപമുള്ള വളവിലാണ് അപകടം. ഇന്ന് കാലത്ത് 6.50 ഓടെയാണ് അപകടമുണ്ടായത്.

വടക്കുമ്പാട് ഭാഗത്ത് നിന്ന് വന്ന കെ എല്‍ 10 എസി 5543 ആള്‍ട്ടോ കാറാണ് ഇടിച്ചത്. ഇവിടെ വളവില്‍ കലിങ്കിന്റെ ഭിത്തി വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത തൂണ്‍ പൊട്ടി വീഴുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

ഈ മേഖലയില്‍ വൈദ്യുതി ബന്ധം നിലച്ചു. പേരാമ്പ്ര നോര്‍ത്ത് സെക്ഷന്‍ കെഎസ്ഇബി അധികൃതതെത്തി വൈദ്യുത കാല്‍ മാറ്റി സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232090/the-electric-leg-was-broken-after-being-hit-by-a-car-in-paleri)