പേരാമ്പ്ര: ചെറുവണ്ണൂര്‍ കക്കറ മുക്കിലെ കരുണ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ്, കോഴിക്കോട് മേയ്ത്ര ആശുപത്രി, വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്ര, സരോജ് മെഡിക്കല്‍ പേരാമ്പ്ര എന്നീ പ്രമുഖ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
നാളെ കാലത്ത് 9 മണി മുതല്‍ ചെറുവണ്ണൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളിലാണ് ക്യാമ്പ് നടത്തുന്നത്. കാര്‍ഡിയാക്, ജനറല്‍ മെഡിസിന്‍ കണ്ണുരോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിശോധനകളും നടക്കും.
മേയ്ത്ര ആശുപത്രിയിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന കാര്‍ഡിയാക്, ജനറല്‍ മെഡിസിന്‍ ക്യാമ്പുകള്‍, വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്രയുടെ നേതൃത്വത്തില്‍ തിമിര രോഗ നിര്‍ണയം, കണ്ണുരോഗ പരിശോധനകള്‍ എന്നിവയും, സരോജ് മെഡിക്കല്‍ ലാബ് പേരാമ്പ്രയുടെ നേതൃത്വത്തില്‍ വിവിധ ലാബ് പരിശോധനകള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ചെറുവണ്ണൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ 2024 ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെയാണ് മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.
ക്യാമ്പ് ദിവസം കരുണ ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ നടക്കും. ഈ കാര്‍ഡ് ഉപയോഗിച്ച് കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത ലാബുകളില്‍ 20-30 ശതമാനം വരെ ഇളവ് ലഭിക്കുമെന്നും കരുണ ഭാരവാഹികള്‍ അറിയിച്ചു.
കരുണ ചെയര്‍മാന്‍ പി.പി ഗോപാലന്‍, ജനറല്‍ കണ്‍വീനര്‍ ഹമീദ് തറമല്‍, ഹമീദ് സി പ്രസിഡന്റ് കരുണ, മൂസ മാലേരി ട്രഷറര്‍, അഷ്‌റഫ് തറമല്‍, കോഡിനേറ്റര്‍ കരുണ. മുഖ്യ രക്ഷാധികാരികളായ പി.പി മൊയ്തു, ടി. മൊയ്തീന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Mega Medical Camp as part of 5th Anniversary of Karuna Palliative Care Centre