കാര്‍ഷിക വിളകള്‍ സൗജന്യമായി ഇന്‍ഷൂര്‍ ചെയ്യണം; ആമ്പിലേരി കാര്‍ഷിക കൂട്ടായ്മ

കാര്‍ഷിക വിളകള്‍ സൗജന്യമായി ഇന്‍ഷൂര്‍ ചെയ്യണം; ആമ്പിലേരി കാര്‍ഷിക കൂട്ടായ്മ
Sep 2, 2024 01:11 PM | By SUBITHA ANIL

അരിക്കുളം: മാവട്ട് ആമ്പിലേരി കാര്‍ഷിക കൂട്ടായ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്നു.

കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക മേഖലയിലുള്ള തകര്‍ച്ച കാരണം വലിയ തോതില്‍ പ്രതിസന്ധി നേരിടുന്ന കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ മുഴുവനും സര്‍ക്കാര്‍ ചെലവില്‍ യാതൊരു മാനദണ്ഡവുമില്ലാതെ സൗജന്യമായി ഇന്‍ഷൂര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ജനറല്‍ബോഡിയില്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റ്  ഇ. ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് എ.എം.സുഗതന്‍ ഉദ്ഘാടനം ചെയ്തു. അരിക്കുളം കൃഷി ഓഫിസര്‍ കുമാരി അമൃത ബാബു മുഖ്യ പ്രഭാഷണം നടത്തി.

വാര്‍ഡ് അംഗം ബിനി മഠത്തില്‍, വനമിത്ര പുരസ്‌കാര ജേതാവ് സി. രാഘവന്‍, പി.കെ. അന്‍സാരി, വി.വി.എം. ബഷീര്‍, എം. സുരേന്ദ്രന്‍, വി. ബാലകൃഷ്ണന്‍, എം. രാമാനന്ദന്‍, എ.പി. രാരി, ടി.എസ് ബിജിഷ, എം.എം മിനി, ടി.കെ ഉമ്മര്‍കോയ, പി.എം ശിവദാസന്‍, ടി.കെ രാജേഷ് മുതലായവര്‍ സംസാരിച്ചു.


കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി അനുമോദിച്ചു.

വാളേരി പാടശേഖര സമിതിയുടെയും മാവട്ട് പടശേഖര സമിതിയുടെയും പരിധിയില്‍ വരുന്ന അന്‍പത്തി രണ്ട് ഏക്കറിലധികം വരുന്ന സ്ഥലത്ത് കൃത്യമായ തരത്തില്‍ ജലസേജനസൗകര്യത്തിന് തോടോ യന്ത്രങ്ങള്‍ എത്തിക്കുന്നതിനാവശ്യമായ നടപ്പാത സൗകര്യമോ ഇല്ലാത്തത് കാരണം കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയാത്തതിനാല്‍ നെല്‍വയല്‍ തരിശായി കിടക്കുകയാണ്. ഒരു കാലത്ത് കര്‍ഷകര്‍ പോന്നു വിളയിച്ച പ്രസ്തുത നെല്‍വയല്‍ കൃഷി യോഗ്യ മാക്കണമെന്നും യോഗം അംഗീകരിച്ചപ്രമേയം അധികാരികളോടാവശ്യപെട്ടു.

പുതിയ ഭാരവാഹികളായി വി.വി.എം. ബഷീര്‍ പ്രസിഡന്റ്, എം. ജിനീഷ് വൈസ് പ്രസിഡന്റ്, പി.കെ. അന്‍സാരി സെക്രട്ടറി, പി.എം. ശിവദാസന്‍ ജോയന്റ് സെക്രട്ടറി, വി. ബാകൃഷ്ണന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Agricultural crops should be insured free of charge; Ampileri Agricultural Society

Next TV

Related Stories
എം.പി ഫണ്ടില്‍ നിന്നു ലഭിച്ച ആംബുലന്‍സ് സ്വീകരിക്കാതെ ഫണ്ട് ലാപ്സാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധം

Jul 18, 2025 05:18 PM

എം.പി ഫണ്ടില്‍ നിന്നു ലഭിച്ച ആംബുലന്‍സ് സ്വീകരിക്കാതെ ഫണ്ട് ലാപ്സാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധം

വടകര എം.പി ഷാഫി പറമ്പിലിന്റെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും പേരാമ്പ്ര താലൂക്ക്...

Read More >>
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

Jul 18, 2025 03:36 PM

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

വാകയാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് പ്ലസ് വണ്‍...

Read More >>
 ഉമ്മന്‍ചാണ്ടി അനുസ്മരണവുമായി ഓര്‍മ പാലിയേറ്റീവ് കെയര്‍

Jul 18, 2025 01:27 PM

ഉമ്മന്‍ചാണ്ടി അനുസ്മരണവുമായി ഓര്‍മ പാലിയേറ്റീവ് കെയര്‍

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ 2 ാം ചരമ വാര്‍ഷികം ഉമ്മന്‍ ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ്...

Read More >>
ദിയ ഗോള്‍ഡിന്റെ ആദരം

Jul 18, 2025 01:15 PM

ദിയ ഗോള്‍ഡിന്റെ ആദരം

ദിയാ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ആദരം വി. ദക്ഷിണാമൂര്‍ത്തി ദൃശ്യമാധ്യമ ശ്രേഷ്ഠപുരസ്‌കാരത്തിന്...

Read More >>
കാമരാജ് ജയന്തി വാരാഘോഷം സംഘടിപ്പിച്ചു

Jul 18, 2025 11:48 AM

കാമരാജ് ജയന്തി വാരാഘോഷം സംഘടിപ്പിച്ചു

കെ. കാമരാജിന്റെ 123-ാമത് ജയന്തി...

Read More >>
സുരക്ഷ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും

Jul 17, 2025 10:34 PM

സുരക്ഷ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യാത്രയയപ്പും പുതുതായി ചാര്‍ജ് എടുത്ത...

Read More >>
Top Stories










News Roundup






//Truevisionall