പാലേരി : ജമാഅത്തെ ഇസ്ലാമി പാലേരി പാറക്കടവില്‍ നിര്‍മിച്ച മെസേജ് കള്‍ച്ചറല്‍ സെന്റര്‍, സെപ്റ്റംബര്‍ ആറിന് കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്റര്‍, ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ് സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, തഹ്ഫീദുല്‍ ഖുര്‍ആന്‍ ഇന്‍സ്‌ററിററ്യൂട്ട്, ഖുര്‍ആന്‍ സ്‌ററഡി സെന്റര്‍, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് വിങ് തുടങ്ങിയവയാണ് സെന്ററില്‍ പ്രവര്‍ത്തിക്കുക. വൈകീട്ട് നാലരക്ക് നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപി, ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ല, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ജമാത്തെ ഇസ്ലാമി ജില്ല പ്രിസഡന്റ് ഫൈസല്‍ പൈങ്ങോട്ടായ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മുന്‍ പ്രസിഡന്റ് കെ.എന്‍. സുലൈഖ, എസ്‌ഐഒ സംസ്ഥാന സമിതിയംഗം നവാഫ് പാറക്കടവ് തുങ്ങിയവര്‍ പങ്കെടുക്കും.
നവാസ് പാലേരിയുടെ നേതൃത്വത്തില്‍ ഗാനവിരുന്നും, മലര്‍വാടി ബാലസംഘം വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറും.
ഹംസ നദ്വി (ചെയര്‍മാന്‍), എം. അബ്ദുറഹീം, സുല്‍ത്താന്‍ നൂറുദ്ദീന്‍, പി.കെ. റാബിയ (വൈസ് ചെയര്‍മാന്‍), വി.എം. നിഷാദ് (ജനറല്‍ കണ്‍വീനര്‍), എം.കെ. ഖാസിം, സി.പി. നവാഫ്, കെ. ഹസീന (അിസ.കണ്‍വീനര്‍), എം.അലി (ട്രഷറര്‍) തുടങ്ങിവര്‍ ഭാരവാഹികളായ സ്വാഗത സംഘം കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്.
വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ എം. അബ്ദുറഹീം, എം.കെ. ഖാസിം, സുല്‍ത്താന്‍ നൂറുദ്ദീന്‍, പി. അബ്ദുറസാഖ്, എം.സി. ഷഫീഖ്, കെ.കെ. അബ്ദുഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.
Inauguration of Parakkadav Message Cultural Center