---
title: "സി.കെ ശങ്കരന്‍ നായരുടെ ചരമവാര്‍ഷികദിനം ആചരിച്ചു"
english_title: "CK Sankaran Nair's death anniversary was observed at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233061/ck-sankaran-nairs-death-anniversary-was-observed-at-paleri"
published_at: "2024-09-03T23:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d7543322ae1_ckk.jpg"
keywords: []
---

# സി.കെ ശങ്കരന്‍ നായരുടെ ചരമവാര്‍ഷികദിനം ആചരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചങ്ങരോത്ത് മണ്ഡലം മുന്‍ പ്രസിഡന്റുമായിരുന്ന സി.കെ ശങ്കരന്‍ നായരുടെ 11-ാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു.

## Article Content

** പേരാമ്പ്ര : **മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചങ്ങരോത്ത് മണ്ഡലം മുന്‍ പ്രസിഡന്റുമായിരുന്ന സി.കെ ശങ്കരന്‍ നായരുടെ 11-ാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു.

ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കന്നാട്ടിയിലെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണയോഗവും സംഘടിപ്പിച്ചു.

അനുസ്മരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ്  വി.പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗസ് വൈസ് പ്രസിഡന്റ്  പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ യോഗത്തില്‍ കെ.വി. രാഘവന്‍, പുതുക്കോട്ട് രവിന്ദ്രന്‍, എന്‍.പി വിജയന്‍, വിനോദന്‍ കല്ലൂര്‍, പി.ടി. വിജയന്‍, എന്‍ ജയശീലന്‍, പി.പി. ശ്രീജിത്ത്, പപ്പന്‍ കന്നാട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

പുഷ്പാര്‍ച്ചനക്ക് സി.കെ. രാഘവന്‍, നടുക്കണ്ടി ബാലന്‍, എം.കെ. മനോജ് കുമാര്‍, ഇ നാരായണന്‍, എ.പി. രാഘവന്‍, സി.കെ. നാരായണന്‍, കെ. നാണി അമ്മ, സി.കെ. പത്മിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233061/ck-sankaran-nairs-death-anniversary-was-observed-at-paleri)