പാലേരി : വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം കേരള വനിതാ കമ്മീഷനുമായി സഹകരിച്ചു കൊണ്ട് 'ആരോഗ്യപരമായ ബന്ധങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലിംഗ സമത്വത്തെ സംബന്ധിച്ച അവബോധം വീടുകളില്‍ നിന്നുതന്നെ തുടങ്ങേണ്ടതുണ്ട്. ആരോഗ്യകരമായ ബന്ധങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ അത് ജോലിചെയ്യുന്നിടത്ത് ആയാലും വീടിനുള്ളിലും ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ഓര്‍മ്മിപ്പിച്ചു.
ഇന്റര്‍നാഷണല്‍ സ്‌കില്‍ ട്രയിനര്‍ നിതിന്‍ നങ്ങോട്ട് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ആര്‍.ബി. കവിത അധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ശ്രീചിത്ത്, പ്രധാനധ്യാപകന്‍ വി. അനില്‍, പിടിഎ പ്രസിഡന്റ് കെ.എം ഇസ്മയില്‍, എംപിടിഎ പ്രസിഡന്റ് ഫൈജത്ത്, സ്റ്റാഫ് സെക്രട്ടറി സലീഷ് ബാബു, അധ്യാപകനായ ഷനീഷ് ഹരിതവയല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രോഗ്രാം ഓഫീസര്‍ ഇ ബിന്ദു സ്വാഗതം പറഞ്ഞ പരിപാടിക്ക് വളണ്ടിയര്‍ ലീഡര്‍ ലാമിയ സിന്‍ഷ സുരേഷ് നന്ദിയും പറഞ്ഞു.
Samadarshan - Kozhikode District Level Seminar; At Vadakumpad Higher Secondary School