ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
ലോകത്തിന് കേരളം നല്‍കിയ മികച്ച മാതൃകകളില്‍ ഒന്നാണ് കുടുംബശ്രീയെന്നും സമൂഹത്തില്‍ അവര്‍ സൃഷ്ടിച്ച മാറ്റം വിപ്ലവകരമാണെന്നും അവര്‍ പറഞ്ഞു.
ദാരിദ്യ ലഘൂകരണത്തിന്റെ ഭാഗമായിട്ടാണ് കുടുംബശ്രീ പ്രസ്ഥാനം ഉയര്‍ന്നു വന്നതെങ്കിലും ഇന്ന് സ്ത്രീകളുടെ മാത്രമല്ല, കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ശാക്തീകരണത്തിലും പുരോഗതിയിലും വലിയ പങ്കാണ് അവര്‍ വഹിക്കുന്നത്. നവ കേരളത്തിന്റെ സൃഷ്ടിയില്‍ കുടുംബശ്രീക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും എല്ലാ മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നതാണ് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ യു. അനിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി റീന, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം അരവിന്ദാക്ഷന്‍, ടി.കെ ഷൈലജ, പാളയാട്ട് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷ്‌റഫ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ മുബഷിറ, ഇ.ടി. സരീഷ്, സെഡ്.എ. സല്‍മാന്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി.എം.സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി സ്വാഗതവും പി.എം ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Kudumbashree CDS office inauguration at changaroth