---
title: "പുസ്തകചര്‍ച്ച നടത്തി"
english_title: "Book discussion was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233259/book-discussion-was-held"
published_at: "2024-09-04T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d87a50c522d_book.png"
keywords: []
---

# പുസ്തകചര്‍ച്ച നടത്തി

> **Lead Summary:** **പേരാമ്പ്ര:** കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ പേരാമ്പ്ര ബ്ലോക്ക് സാംസ്‌കാരിക വേദി പെന്‍ഷന്‍ ഭവനില്‍ സംഘടിപ്പിച്ച പുസ്തക ചര്‍ച്ച ശ്രദ്ധേയമായി.

## Article Content

**പേരാമ്പ്ര:** കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ പേരാമ്പ്ര ബ്ലോക്ക് സാംസ്‌കാരിക വേദി പെന്‍ഷന്‍ ഭവനില്‍ സംഘടിപ്പിച്ച പുസ്തക ചര്‍ച്ച ശ്രദ്ധേയമായി.

ഇ.ടി. സോമന്റെ 'നടപ്പ് ' എന്ന കവിതാ സമാഹാരമാണ് ചര്‍ച്ച ചെയ്തത്. ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു പ്രേമന്‍ പാമ്പിരികുന്ന് പുസ്തകം പരിചയപ്പെടുത്തി.

ടി.എച്ച്. നാരായണന്‍ അധ്യക്ഷനായി. ടി.എം. ബാലകൃഷ്ണന്‍, ശ്രീധരന്‍ കൂത്താളി, വി.കെ. ബാലകൃഷ്ണന്‍, രാമകൃഷ്ണന്‍ സരയൂ, വി.കെ.അമാനത്ത്, പി.രവീന്ദ്രന്‍, തോമസ് ഫിലിപ്പ്, വി.എന്‍. മുരളീധരന്‍ സംസാരിച്ചു. ഇ.ടി. സോമന്‍ മറുമൊഴി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233259/book-discussion-was-held)