---
title: "  കോട്ടൂരില്‍ ഭരണസമിതിയുടെ നിരന്തര അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം നടന്നു "
english_title: "  In Kottoor, there was a people's agitation against the constant neglect of the governing body. "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233274/in-kottoor-there-was-a-peoples-agitation-against-the-constant-neglect-of-the-governing-body"
published_at: "2024-09-04T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d88ea06cdb6_nadvoor.png"
keywords: []
---

#   കോട്ടൂരില്‍ ഭരണസമിതിയുടെ നിരന്തര അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം നടന്നു 

> **Lead Summary:** **കോട്ടൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ആറാം കോട്ടക്കല്‍ താഴെ റോഡ്,കുമ്പോട്ട് താഴെ റോഡും പാലവും, ഒതയോത്ത് റോഡ് എന്നിവ വര്‍ഷങ്ങളായി ശോചനീയവസ്ഥയില്‍ കിടക്കുമ്പോഴും ഈ നിവാസികളോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര അവഗണനക്കെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ നടത്തിയ ജനകീയ പ്രക്ഷോഭം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു.

## Article Content

**കോട്ടൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ആറാം കോട്ടക്കല്‍ താഴെ റോഡ്,കുമ്പോട്ട് താഴെ റോഡും പാലവും, ഒതയോത്ത് റോഡ് എന്നിവ വര്‍ഷങ്ങളായി ശോചനീയവസ്ഥയില്‍ കിടക്കുമ്പോഴും ഈ നിവാസികളോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര അവഗണനക്കെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ നടത്തിയ ജനകീയ പ്രക്ഷോഭം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു.

  അര്‍ജുന്‍ പൂനത്ത് സ്വാഗതം പറഞ്ഞ ധര്‍ണ്ണ എം.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ ചന്ദ്രന്‍,അബൂബക്കര്‍ കെ.കെ,സി.എച്ച് സുരേന്ദ്രന്‍,അബ്ദുസമദ്,ഹസ്സന്‍കോയ മാസ്റ്റര്‍,വിപി ഗോവിന്ദന്‍ കുട്ടി,ബുഷറ,ഷംന എന്നിവര്‍ സംസാരിച്ചു.

  സുരേഷ് ബാബു പി.കെ,വി.എം മൂസാന്‍കുട്ടി,ഷിജിത്ത് കെ.പി,അഷറഫ്,സാജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ധര്‍ണ്ണക്കു ശേഷം പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടത്തിയ ഒപ്പുശേഖരണവും നിവേദനവും സെക്രട്ടറിക്കു നല്‍കി വീട്ടമ്മമാര്‍ മഴക്കാലത്തെ തങ്ങളുടെ പ്രദേശത്തെ വഴിയുടെ അവസ്ഥയും ബുദ്ധിമുട്ടും സെക്രട്ടറിയെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233274/in-kottoor-there-was-a-peoples-agitation-against-the-constant-neglect-of-the-governing-body)