---
title: "വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി "
english_title: "The elderly man was found dead at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233479/the-elderly-man-was-found-dead-at-perambra"
published_at: "2024-09-05T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d99db4490f4_body.jpg"
keywords: []
---

# വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** ** പേരാമ്പ്ര **: വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂത്താളി രണ്ടേയാറില്‍ ചാത്തങ്കോട്ട് ശ്രീധരന്‍ ( സിറ്റി ശ്രീധരന്‍ 69) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

** പേരാമ്പ്ര **: വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂത്താളി രണ്ടേയാറില്‍ ചാത്തങ്കോട്ട് ശ്രീധരന്‍ ( സിറ്റി ശ്രീധരന്‍ 69) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുള്ളതായി കരുതുന്നു. തലയുടെ പുറക് വശത്ത് മുറിവേറ്റ പാടുണ്ട്. പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ്, പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ശ്രീധരനും മകനും മാത്രമാണ് വീട്ടില്‍ താമസം. ഫോറന്‍സിക്, വിരളടയാള വിദഗ്ദര്‍, ഡോഗ് സ്‌കോഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233479/the-elderly-man-was-found-dead-at-perambra)