---
title: " ഉത്രാട പൂങ്കാറ്റ് മ്യൂസിക്കല്‍ ആല്‍ബം   എംഎല്‍എ പ്രകാശനം ചെയ്തു"
english_title: " Uthrada Poonkat Musical Album   MLA released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234456/uthrada-poonkat-musical-album-mla-released"
published_at: "2024-09-09T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df0c80bdcfa_prakashanam.png"
keywords: []
---

#  ഉത്രാട പൂങ്കാറ്റ് മ്യൂസിക്കല്‍ ആല്‍ബം   എംഎല്‍എ പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **ഭാഷാശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രപുഷ്പം മൂവീസ് അവതരിപ്പിക്കുന്ന ഉത്രാട പൂങ്കാറ്റ് മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ഭാഷാശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രപുഷ്പം മൂവീസ് അവതരിപ്പിക്കുന്ന ഉത്രാട പൂങ്കാറ്റ് മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു.

അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്കില്‍ പേരാമ്പ്ര എംഎല്‍എയും മുന്‍മന്ത്രിയുമായ ടി പി രാമകൃഷ്ണന്‍ ഗാനരചയിതാവ് സുരേന്ദ്രന്‍ പൈതോത്തിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. പൈതോത്ത് ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും കൈമുതലായുള്ള ഒരു കൂട്ടം കലാകാരന്മാരാണ് അണിയറ പ്രവര്‍ത്തകര്‍.

നാട്ടുകാടെ സാന്നിധ്യമാണ് ആല്‍ബത്തിന് മുതല്‍ക്കൂട്ടായത് . പ്രകാശന ചടങ്ങില്‍ സംവിധായകന്‍ നാണൂ പാലേരി അധ്യക്ഷത വഹിച്ചു. ഭാഷാശ്രീ മുഖ്യ പത്രാധിപര്‍ പ്രകാശന്‍ വെള്ളിയൂര്‍, ക്യാമറമാന്‍ യു കെ ഷിജു പൈതോത്ത്, സഹ സംവിധായകന്‍ ജിതേഷ് നതാഷ, തുടങ്ങിയവര്‍ സംസാരിച്ചു. സംഗീത സംവിധായകന്‍ ചന്ദ്രന്‍ പൈതൊത്ത്നന്ദി

പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234456/uthrada-poonkat-musical-album-mla-released)