ചങ്ങരോത്ത്: ചങ്ങരോത്ത് മഞ്ഞപിത്തം പടരുന്നു. വിദ്യാര്‍ത്ഥികളിലാണ് കൂടുതലായും രോഗ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
വടക്കുമ്പാട്, കുഴിമ്പില്‍ , കന്നാട്ടി ഭാഗങ്ങളിലാണ് കൂടുതലായും രോഗം റിപ്പോര്‍ട്ട് ചെയ്തത്. പച്ചവെള്ളവും പച്ചവെള്ളം കലര്‍ത്തിയ ചൂടുവെള്ളവും കുടിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഭക്ഷണം വിളമ്പുന്നവര്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകണം, നഖം വൃത്തിയായി സൂക്ഷിക്കണം, ഭക്ഷണ സാധനങ്ങള്‍ കൈ കൊണ്ട് എടുത്തു കൊടുക്കാതെ പ്ലക്കര്‍ ഉപയോഗിച്ച് എടുത്തു കൊടുക്കണം.
ഭക്ഷണം പാചകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന പാത്രങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വൃത്തിഹീനമായ തറയില്‍ പച്ചക്കറികള്‍ വില്പ്പനക്ക് വെക്കുന്നത് ഒഴിവാക്കണം. ജലജന്യ രോഗങ്ങള്‍ തടയാന്‍ വ്യക്തിശുചിത്വം പാലിക്കണം.
മഞ്ഞപിത്ത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക ശരിയായ ചികിത്സയും പരിചരണവും ലഭിച്ചില്ലെങ്കില്‍ മഞ്ഞപിത്തം മാരകമാവുമെന്നും ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Jaundice spreads; Health department to be cautious at changaroth