ചങ്ങരോത്ത്: വിദ്യാലയം കേന്ദ്രീകരിച്ച് മഞ്ഞപ്പിത്തം പടര്‍ന്നത് പരിശോധനയും മുന്‍ കരുതലും ശക്തമാക്കി ആരോഗ്യ വകുപ്പ് ' പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയത്.
ഇവിടെ അന്‍പതോളം വിദ്യാര്‍ത്ഥികളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് ആരോഗ്യവകുപ്പ് പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും കര്‍ശനമാക്കിയത്. വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളോട് ക്ലാസിലേക്ക് വരേണ്ടതില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്‌കൂളിലെ കിണര്‍ വെള്ളത്തില്‍ നിന്നാണോ പുറത്ത് നിന്നാണോ രോഗം വ്യാപിച്ചതെന്ന് വ്യക്തമല്ല.
സ്‌കൂളിലെ കിണര്‍ വെള്ളം പരിശോധനക്ക് വിധേയമാക്കിയതിന്റെ ഫലം വന്നതോടെ വലിയ ആശ്വാസത്തിലാണ് സ്‌കൂള്‍ അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും. ഇത് മൂലം മറ്റ് വിദ്യാര്‍ത്ഥികളിലേക്ക് പടരാനുള്ള സാധ്യത ഇല്ലാതായതിന്റെ ആശ്വാസത്തിലാണിവര്‍. ആരോഗ്യ വകുപ്പ് അധികൃതര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.വി. ആനന്ദിന്റെയും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എ.ടി. പ്രമീളയുടെയും നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിവരുകയാണ്. ഇന്ന് രാത്രി വൈകിയും സമീപത്തെ വീടുകളിലും മറ്റും ഇവര്‍ പരിശോധനയിലാണ്.
ഹെല്‍ത്ത് കാര്‍ഡും, ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ അടച്ചു പൂട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ പരിസരത്തെ ഒരു കൂള്‍ബാറും ചായക്കടയും കുഴിമ്പില്‍ പാലത്തെ ഒരു കടയും ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂള്‍ബാറുകളില്‍ ലൈംജൂസ്, മറ്റ് ജൂസുകള്‍, പച്ചവെള്ളമുപയോഗിച്ച് നിര്‍മ്മിക്കുന്ന പാനീയങ്ങള്‍ എന്നിവ വിതരണം ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം മുതല്‍ ഓണാവധി തുടങ്ങുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രോഗവ്യാപനം ഉണ്ടാവുന്നത് കുറയാന്‍ ഒരു കാരണമാവുമെന്ന ചിന്തയിലുമാണ് ആരോഗ്യ വകുപ്പ് അധികൃതരും വിദ്യാലയം അധികൃതരും .
എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ വിശ്രമത്തിലാവുമ്പോള്‍ അവരില്‍ നിന്നും രക്ഷിതാക്കള്‍ക്കും വീട്ടിലെ മറ്റുള്ളവരിലേക്കും രോഗ വ്യാപനം ഉണ്ടാവുമോ എന്നാണ്. ഇത് സമൂഹത്തില്‍ രോഗ വ്യാപനം ഉണ്ടാവുമോ എന്ന ആശങ്കയിലാണ്. ഇതിന് ആരോഗ്യ പ്രവര്‍ത്തകരും അധ്യാപകരും രക്ഷിതാക്കളെ ബന്ധപ്പെട്ട് രോഗപ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ എടുക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുകയാണ്.
വിദ്യാലയത്തിലെ പ്ലസ്ടു വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഇന്ന് പരിശോധനക്ക് വിധേയരാക്കണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും 275 പേരുടെ ടെസ്റ്റ് മാത്രമേ ഇന്ന് നടത്താന്‍ കഴിഞ്ഞുള്ളൂവെന്ന് മറ്റുള്ളവരുടെ പരിശോധന നാളെ പൂര്‍ത്തീകരിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിശോധന ഫലം പേടിച്ച അത്രയും അക്കത്തില്‍ എത്താത്തതില്‍ ആശ്വാസമുള്ളതായും അദ്ദേഹം പറഞ്ഞു.
വിദ്യലയത്തിലെ 43 ഓളം വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധനക്ക് വിധേയരായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇനി ഓണാവധിക്ക് ശേഷമേ വിദ്യാലയത്തിലേക്ക് വരേണ്ടതുള്ളൂവെന്നും പരിശോധനക്ക് വിധേയരാവാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ നാളെ വിദ്യാലയത്തിലെത്തി പരിശോധന നടത്തേണ്ടതാണെന്നും പ്ലസ് ടൂ വിലാര്‍ത്ഥികര്‍ക്ക് പരീക്ഷ തുടരുമെന്നും സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Mass yellow fever among students in the North; Inspections and precautions have been tightened