---
title: "സര്‍ഗധാര സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14 ന് "
english_title: "Inauguration of Sargadhara cultural venue on 14th September"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235008/inauguration-of-sargadhara-cultural-venue-on-14th-september"
published_at: "2024-09-12T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e272f563a60_sargadhara.jpg"
keywords: []
---

# സര്‍ഗധാര സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14 ന് 

> **Lead Summary:** **മുയിപ്പോത്ത്: **പടിഞ്ഞാറക്കര കേന്ദ്രീകരിച്ചു രൂപീകരിച്ച സര്‍ഗധാര സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14 ന് വൈകുന്നേരം 4 മണിക്ക് നടക്കും. പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

## Article Content

**മുയിപ്പോത്ത്: **പടിഞ്ഞാറക്കര കേന്ദ്രീകരിച്ചു രൂപീകരിച്ച സര്‍ഗധാര സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14 ന് വൈകുന്നേരം 4 മണിക്ക് നടക്കും. പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ലോഗോ പ്രകാശനം ചെയ്യും. 12-ാം വാര്‍ഡ് അംഗം എന്‍.ആര്‍ രാഘവന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.പി സീന, കെ.വി ജ്യോതിഷ്, പി.ആര്‍ രതീഷ്, ജെ.യു വിസ്മയ, കൂട്ട് അയല്പക്കവേദിയുടെ സെക്രട്ടറി പി രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു കൊണ്ട് സംസാരിക്കും.

ഉദ്ഘാടനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 13 ന് നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യും. 14 ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള കായിക മത്സരങ്ങള്‍ നടക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ജാനു തമാശകള്‍ ലൈവ് കോമഡിഷോ ഉണ്ടായിരിക്കും.

തിരുവോണദിവസം രാവിലെ തിരുവോണപ്രഥമന്‍ - പായസചലഞ്ച് ( ഒരു ലിറ്റര്‍ പ്രഥമന്‍ 250/-) ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235008/inauguration-of-sargadhara-cultural-venue-on-14th-september)