സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
Sep 12, 2024 04:15 PM | By SUBITHA ANIL

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 19 നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് സീതാറാം യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കല്‍പികയുടെയും മകനായിരുന്നു.

ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്‌ഐയില്‍ അംഗമായി.

മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല. അടിയന്തിരാവസ്ഥ കാലത്ത് 1975-ല്‍ അദ്ദേഹം അറസ്റ്റിലായി. 1978-ല്‍ എസ്എഫ്‌ഐയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

1986-ല്‍ എസ്എഫ്‌ഐ ദേശീയ പ്രസിഡന്റായി. 1984-ല്‍ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി.

1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി. പിന്നീട് 2015-ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018-ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും സിപിഎം ദേശീയ അധ്യക്ഷനായി.

2022-ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം വട്ടവും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു. 2005-ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

പ്രമുഖ മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവര്‍ മക്കളാണ്.

CPM General Secretary Sitaram Yechury passed away

Next TV

Related Stories
കൂത്താളിയില്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

Jul 9, 2025 10:55 PM

കൂത്താളിയില്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

വില്‍പ്പനക്കായി കൊണ്ടുവരുകയായിരുന്ന 29 ഓളം വിദേശ മദ്യമാണ് ഇയാളില്‍ നിന്ന്...

Read More >>
ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ അന്തരിച്ചു

Jul 9, 2025 10:41 PM

ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ അന്തരിച്ചു

ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ...

Read More >>
മഹാത്മ കുടുംബ സംഗമം

Jul 9, 2025 10:10 PM

മഹാത്മ കുടുംബ സംഗമം

കൂത്താളി മണ്ഡലം ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് മഹാത്മ കുടുംബ സംഗമം...

Read More >>
സഹമിത്ര ഭിന്നശേഷി നിര്‍ണയ ക്യാമ്പ്

Jul 9, 2025 09:22 PM

സഹമിത്ര ഭിന്നശേഷി നിര്‍ണയ ക്യാമ്പ്

ജില്ലാ സാമൂഹിക സുരക്ഷാ മിഷന്റെയും സാമൂഹികനീതി വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ സ്പെഷ്യല്‍ ഭിന്നശേഷി നിര്‍ണയ ക്യാമ്പ്...

Read More >>
ഉന്നതവിജയികളെ  അനുമോദിച്ചു

Jul 9, 2025 08:54 PM

ഉന്നതവിജയികളെ അനുമോദിച്ചു

നൊച്ചാട് മണ്ഡലം 167-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നതവിജയികളെ...

Read More >>
കക്കയത്ത് പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

Jul 9, 2025 06:35 PM

കക്കയത്ത് പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

കക്കയം പഞ്ചവടി പാലത്തിന് താഴെ പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ...

Read More >>
News Roundup






//Truevisionall