---
title: "സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഷാഫി പറമ്പില്‍ എം.പി "
english_title: "MP Shafi Parambi expressed his condolences on the death of Sitaram Yachuri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235194/mp-shafi-parambi-expressed-his-condolences-on-the-death-of-sitaram-yachuri"
published_at: "2024-09-12T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e31ef8aac47_anus55.jpg"
keywords: []
---

# സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഷാഫി പറമ്പില്‍ എം.പി 

> **Lead Summary:** ** വടകര :** സി പി എം ദേശീയ ജനറല്‍ സെക്രട്ടറിയും ഇന്ത്യാ മുന്നണിയുടെ സമുന്നത നേതാവുമായ സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ വടകര എം പി ഷാഫി പറമ്പില്‍ അനുശോചനം രേഖപ്പെടുത്തി.

## Article Content

** വടകര :** സി പി എം ദേശീയ ജനറല്‍ സെക്രട്ടറിയും ഇന്ത്യാ മുന്നണിയുടെ സമുന്നത നേതാവുമായ സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ വടകര എം പി ഷാഫി പറമ്പില്‍ അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യ മുന്നണിയുടെ സമുന്നതനായ നേതാവിനെയും സി പി എമ്മിന് പകരക്കാരനില്ലാത്ത അമരക്കാരനെയുമാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം വഹിച്ച സ്ഥാനത്തിന് പകരം മറ്റൊരാള്‍ വരുമെങ്കിലും യച്ചൂരിക്ക് പകരം യച്ചൂരി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണി രൂപീകരണത്തിലും മതേതര ചേരിയുടെ ശാക്തീകരണത്തിനും രാഹുല്‍ ഗാന്ധിയോടൊപ്പം സഹോദര തുല്യനായി പ്രവര്‍ത്തിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി എന്നും അദ്ദേഹം അനുസ്മരിച്ചു.

യച്ചൂരിയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് ഷാഫി പറമ്പില്‍ ഇന്ന് നടത്താനിരുന്ന പൊതുപരിപാടികളെല്ലാം അനുശോചനത്തില്‍ ഒതുക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235194/mp-shafi-parambi-expressed-his-condolences-on-the-death-of-sitaram-yachuri)