---
title: "പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങി"
english_title: "wild elephant in crowed area paithoth pallithazha near Perambra town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235672/wild-elephant-in-crowed-area-paithoth-pallithazha-near-perambra-town"
published_at: "2024-09-15T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e63e8e49197_wild-elephant.1.2022185~2.jpg"
keywords: []
---

# പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങി

> **Lead Summary:** **പേരാമ്പ്ര** : കാട്ടാന പട്ടണത്തിനരികിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങി. പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്ത് കാട്ടാന ഇറങ്ങിയത്. ഇന്ന് കാലത്താണ് നാട്ടുകാർ കാട്ടാനയെ കണ്ടത്. പുലർച്ചെ 5 മണിയോടെ പ്രഭാര സവാരിക്കിറങ്ങിയവരാണ് ആനയെ കണ്ടത്. നാട്ടിലേക്ക് ഇറങ്ങിയത് ഒറ്റ മോഴയാണ്.

## Article Content

**പേരാമ്പ്ര** : കാട്ടാന പട്ടണത്തിനരികിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങി. പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്ത് കാട്ടാന ഇറങ്ങിയത്. ഇന്ന് കാലത്താണ് നാട്ടുകാർ കാട്ടാനയെ കണ്ടത്. പുലർച്ചെ 5 മണിയോടെ പ്രഭാര സവാരിക്കിറങ്ങിയവരാണ് ആനയെ കണ്ടത്. നാട്ടിലേക്ക് ഇറങ്ങിയത് ഒറ്റ മോഴയാണ്.

ഇന്ന് പുലർച്ചെ 2 മണിയോടെ പന്തിരിക്കര ആവടുക്ക മദ്രസക്ക് സമീപവും ആനെയെ കണ്ടിരുന്നു. ഇവിടെ വീട്ടുമുറ്റത്ത് എത്തിയ ആന ജനങ്ങൾ എത്തി ബഹളം വെച്ചതിനെ തുടർന്ന് അവിടുന്ന് മറയുകയായിരുന്നു, ഇവിടെ വാഴകളും മറ്റ് കൃഷികളും നശിപ്പിച്ചിട്ടുണ്ട്.

അതേ ആനയെ തന്നെയാണ് പൈതോത്ത് റോഡിലും കണ്ടതെന്ന് കരുതുന്നു.

പള്ളിത്താഴ ഭാഗത്ത് കണ്ട ആ ന പള്ളിയറക്കണ്ടി ഭാഗത്തേക്കാണ് നീങ്ങിയത്. 'നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴിയിൽ നിന്ന് സ്ഥലത്തെത്തിയ വനപാലകരും പേരാമ്പ്ര പൊലീസും നാട്ടുകാരും ആനയെ കണ്ടെത്താനുള്ള തെരച്ചിലിലാണ്.

കാട്ടാന ഇറങ്ങിയ വാർത്ത പരന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235672/wild-elephant-in-crowed-area-paithoth-pallithazha-near-perambra-town)