നബിദിന സന്ദേശ റാലി സംഘടിപ്പിച്ച് ചാവട്ട് മഹല്ല് കമ്മിറ്റി

നബിദിന സന്ദേശ റാലി സംഘടിപ്പിച്ച് ചാവട്ട് മഹല്ല് കമ്മിറ്റി
Sep 16, 2024 08:47 PM | By SUBITHA ANIL

മേപ്പയൂര്‍ : ചാവട്ട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാചകന്‍ പ്രകൃതവും പ്രഭാവവും എന്ന റബീഅ കാമ്പയിന്റെ ഭാഗമായി നാലു ദിവസം നീണ്ടു നിന്ന പരിപാടി നബിദിന സന്ദേശ റാലിയോടെ സമാപിച്ചു.

സമാപന സമ്മേളനം സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ പി കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു.

സദര്‍ മുഅല്ലിം വി.കെ ഇസ്മായില്‍ മന്നാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രവാചകന്‍ പ്രകൃതവും പ്രഭാവവും എന്ന വിഷയത്തെ അധികരിച്ച് തന്‍സീര്‍ ദാരിമി കാവുന്തറ പ്രമേയ പ്രഭാഷണം നടത്തി. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ പി അബ്ദുറഹിമാന്‍ സ്വാഗതവും, ട്രഷറര്‍ പി അബ്ദുളള നന്ദിയും പറഞ്ഞു.

സി.കെ മൊയ്തി ഹാജി, നജീബ് മന്നാനി, പി.കെ കുഞ്ഞമ്മത് മുസ്‌ല്യാര്‍, ഷാഹുല്‍ഹമീദ് മുസ്‌ല്യാര്‍, മുഹമ്മദലി മൗലവി സംസാരിച്ചു.

മൗലിദ് പാരായണവും, മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും നടന്നു. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി.

Chavat Mahal Committee organized Prophet's Day message rally

Next TV

Related Stories
എം.പി ഫണ്ടില്‍ നിന്നു ലഭിച്ച ആംബുലന്‍സ് സ്വീകരിക്കാതെ ഫണ്ട് ലാപ്സാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധം

Jul 18, 2025 05:18 PM

എം.പി ഫണ്ടില്‍ നിന്നു ലഭിച്ച ആംബുലന്‍സ് സ്വീകരിക്കാതെ ഫണ്ട് ലാപ്സാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധം

വടകര എം.പി ഷാഫി പറമ്പിലിന്റെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും പേരാമ്പ്ര താലൂക്ക്...

Read More >>
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ധിച്ചതായി പരാതി

Jul 18, 2025 03:36 PM

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ധിച്ചതായി പരാതി

വാകയാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് പ്ലസ് വണ്‍...

Read More >>
 ഉമ്മന്‍ചാണ്ടി അനുസ്മരണവുമായി ഓര്‍മ പാലിയേറ്റീവ് കെയര്‍

Jul 18, 2025 01:27 PM

ഉമ്മന്‍ചാണ്ടി അനുസ്മരണവുമായി ഓര്‍മ പാലിയേറ്റീവ് കെയര്‍

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ 2 ാം ചരമ വാര്‍ഷികം ഉമ്മന്‍ ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ്...

Read More >>
ദിയ ഗോള്‍ഡിന്റെ ആദരം

Jul 18, 2025 01:15 PM

ദിയ ഗോള്‍ഡിന്റെ ആദരം

ദിയാ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ആദരം വി. ദക്ഷിണാമൂര്‍ത്തി ദൃശ്യമാധ്യമ ശ്രേഷ്ഠപുരസ്‌കാരത്തിന്...

Read More >>
കാമരാജ് ജയന്തി വാരാഘോഷം സംഘടിപ്പിച്ചു

Jul 18, 2025 11:48 AM

കാമരാജ് ജയന്തി വാരാഘോഷം സംഘടിപ്പിച്ചു

കെ. കാമരാജിന്റെ 123-ാമത് ജയന്തി...

Read More >>
സുരക്ഷ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും

Jul 17, 2025 10:34 PM

സുരക്ഷ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യാത്രയയപ്പും പുതുതായി ചാര്‍ജ് എടുത്ത...

Read More >>
Top Stories










News Roundup






//Truevisionall