സഞ്ചാര സ്വാതന്ത്രത്തിനായി തിരുവോണനാളില്‍ പട്ടിണി സമരം നടത്തി

സഞ്ചാര സ്വാതന്ത്രത്തിനായി തിരുവോണനാളില്‍ പട്ടിണി സമരം നടത്തി
Sep 17, 2024 12:17 PM | By SUBITHA ANIL

തിക്കോടി : അടിപ്പാതക്കായുള്ള സമരത്തെ അടിച്ചമര്‍ത്താന്‍ അനുവദിക്കുകയില്ലെന്ന് വി.പി. ദുല്‍ഖിഫില്‍. നവീകരണ പ്രവര്‍ത്തി നടക്കുന്ന വടകര കോഴിക്കോട് ദേശീയ പാതയില്‍ തിക്കോടിയില്‍ അടിപ്പാതയുമായി ബന്ധപ്പെട്ട് തിക്കോടിയിലെ ജനങ്ങള്‍ തിരുവോണനാളില്‍ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. നാനാ ദിക്കിലുള്ളവര്‍ തിരുവോണം ആഘോഷിക്കുമ്പോള്‍ ഇവര്‍ സഞ്ചാര സ്വാതന്ത്രത്തിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു.

തിക്കോടിയില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി വളരെ സമാധാനപരമായി നടന്നുകൊണ്ടിരുന്ന സമരത്തിനെതിരെ കഴിഞ്ഞ ദിവസം യാതൊരു പ്രകോപനവുമില്ലാതെ കേരള പൊലീസ് അതിക്രൂരമായ ആക്രമമാണ് അഴിച്ചുവിട്ടതെന്നും ജനപ്രതിനിധികള്‍ , ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ , അതിലുപരി സാധാരണക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പൊലീസ് പെരുമാറിയത് അതിക്രൂരവും പ്രാകൃതവുമായ രീതിയിലാണെന്നും ഈ അക്രമത്തിനെതിരെയും അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു തിരുവോണനാളിലെ പട്ടിണി സമരം. രണ്ടുവര്‍ഷക്കാലമായി നടന്നുകൊണ്ടിരിക്കുന്ന സമരത്തെ അതിന്റെ മെറിറ്റില്‍ കാണാതെ അതിനെ അടിച്ചമര്‍ത്താനുള്ള സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് ജില്ല പഞ്ചായത്തംഗം വി.പി. ദുല്‍ഖിഫില്‍ കുറ്റപ്പെടുത്തി.

ഇത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല . പാവപ്പെട്ട ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഏറെ ചരിത്ര പ്രാധാന്യമുള്ള ഇവിടെ അണ്ടര്‍ പാസ് അനിവാര്യമാണ് . ഈ അടിപ്പാത അനുവദിച്ചില്ല എങ്കില്‍ തിക്കോടി ഫിഷിംഗ് ഹാര്‍ബര്‍, തിക്കോടി റെയില്‍വേ സ്റ്റേഷന്‍ , വിദ്യാര്‍ത്ഥികളുടെ പഠനം , എഇക ഗോഡൗണ്‍ , ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ കേന്ദ്രം , തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രം തുടങ്ങി പുതുതലമുറക്ക് അനുയോജ്യമായ രീതിയിലുള്ള പല വികസന പ്രവര്‍ത്തനങ്ങളെയും സാരമായ രീതിയില്‍ തന്നെ ബാധിക്കും അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ച് അടിപ്പാത ലഭിക്കുവാനുള്ള നിരന്തരശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ഥലം എംപി ഷാഫി പറമ്പില്‍ മൂന്നുതവണ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയെ കണ്ടിട്ടും ജില്ലാ കളക്ടറും ജില്ലാ ഭരണകൂടവും സര്‍ക്കാരും നിഷേധാത്മകമായ സമീപനം തുടരുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. സ്ഥലം എംപി ആവശ്യപ്പെട്ട് നിര്‍ത്തിവെച്ച പ്രവര്‍ത്തി പുനരാരംഭിക്കുമ്പോള്‍ അത് അറിയിക്കുവാനുള്ള സാമാന്യ മര്യാദ പോലും ജില്ലാ ഭരണകൂടവും സര്‍ക്കാരും കാണിച്ചിട്ടില്ല .എംപി നടത്തുന്ന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമീപനമാണ് നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സമരത്തോട് മുഖം തിരിഞ്ഞുനിന്ന ചില ജന പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ സാധിച്ചു എന്നുള്ളത് സന്തോഷകരമാണെന്നും .ഇവര്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സ്ത്രീകളെയും കുട്ടികളെയും പൊതുപ്രവര്‍ത്തകരെയും ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നിലപാട് തിക്കോടി അടിപ്പാത നിര്‍മ്മാണത്തിന് ഉണ്ടായിട്ടില്ലെങ്കില്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന മാതൃക കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കോഴിക്കോട് നടപ്പിലാക്കിയ റെയില്‍വേ സ്റ്റേഷന്‍ റൂഫിംഗ് നവീകരണം,വിവിധ റെയില്‍വേ അണ്ടര്‍ പാസുകള്‍ ,കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി മുടങ്ങിയ നാഷണല്‍ ഹൈ വേയുടെ പ്രവര്‍ത്തി പൂര്‍ത്തീകരണം ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളുടെ മാതൃക കോഴിക്കോട് തന്നെയുണ്ട്. തിക്കോടി അണ്ടര്‍ പാസിന്റെ വിഷയത്തിലും അത്തരത്തില്‍ കേരള സര്‍ക്കാരിന് വേണമെങ്കില്‍ പരിഹാരം കാണാവുന്നതാണ് .അതിന് വേണ്ടത് ഇച്ഛാ ശക്തിയുള്ള തീരുമാനങ്ങളാണ് സാധാരണ ജനങ്ങളെ കേന്ദ്രം സംസ്ഥാനം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതിലപ്പുറത്തേക്ക് കൃത്യമായുള്ള പരിഹാരമാണ് ജനങ്ങള്‍ക്കാവശ്യം.ഇതിന് സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള നിയമസഭാംഗം തന്നെ മുന്‍കൈ എടുക്കണെമന്നും അദേഹം പറഞ്ഞു.

ജനങ്ങളുടെ ശക്തിക്ക് മുന്‍പില്‍ ഒരു സര്‍ക്കാറിനും തെറ്റായ നിലപാടുമായി മുന്‍പോട്ട് പോവാന്‍ സാധിക്കില്ല. അവര്‍ വികസന വിരോധികളല്ല ,അവര്‍ തീവ്രവാദികളല്ല അവര്‍ സമരം ചെയ്യുന്നത് യാത്രാ സൗകര്യത്തിന് വേണ്ടിയാണ്, നാടിന്റെ തുടര്‍ വികസനത്തിലേക്കുള്ള സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് ,ഇനിയെങ്കിലും സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും വി.പി ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു.

A hunger strike was held in Tiruvonana for freedom of movement

Next TV

Related Stories
 കൈതക്കലിന് അവശ്യ  സാധനങ്ങളെല്ലാം ഇനി ഒരു കുടക്കീഴില്‍

Nov 27, 2024 09:49 PM

കൈതക്കലിന് അവശ്യ സാധനങ്ങളെല്ലാം ഇനി ഒരു കുടക്കീഴില്‍

പുതിയ ഷോപ്പിംഗ് അനുഭവം പകര്‍ന്ന് കൃഷ്ണ ഫ്രഷ്മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി, ഗ്രോസറി, വെജിറ്റബ്ള്‍സ്, ഫ്രൂട്സ്, ബേക്കറി, ഹൗസ്ഹോള്‍ഡ്...

Read More >>
  കളമെഴുത്തും തേങ്ങയേറും പാട്ടും മഹോത്സവം സമാപിച്ചു

Nov 27, 2024 09:26 PM

കളമെഴുത്തും തേങ്ങയേറും പാട്ടും മഹോത്സവം സമാപിച്ചു

കടിയങ്ങാട് പുറവുരിടം പരദേവതാ ക്ഷേത്രം കളമെഴുത്തും തേങ്ങയേറും പാട്ടും മഹോത്സവം സമാപിച്ചു. സമാപന ദിവസമായ സദനം സുരേഷ്, കലാ മണ്ഡലം സനൂപും ഇരട്ട...

Read More >>
ജില്ലാതല ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

Nov 27, 2024 08:54 PM

ജില്ലാതല ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

നവംബർ 30, ഡിസംബർ 1 പന്തിരിക്കരയില്‍ വെച്ച് നടക്കുന്ന സിപിഐഎം പേരാമ്പ്ര ഏരിയാ സമ്മേളനത്തോടനു ബന്ധിച്ച് ജില്ലാതല ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്...

Read More >>
 ലാമ്പ് ലൈറ്റിംഗ് ആന്റ് വൈറ്റ് കോട്ട് സെറിമണിയും, റിട്ട. മെഡിക്കല്‍ നഴ്സിംഗ് സുപ്രണ്ട് ലിസമ്മയെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

Nov 27, 2024 08:36 PM

ലാമ്പ് ലൈറ്റിംഗ് ആന്റ് വൈറ്റ് കോട്ട് സെറിമണിയും, റിട്ട. മെഡിക്കല്‍ നഴ്സിംഗ് സുപ്രണ്ട് ലിസമ്മയെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

പേരാമ്പ്രയിലെ പ്രമുഖ തൊഴില്‍ പരിശീലന കേന്ദ്രമായ കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളെജില്‍ ഡിപ്ലോമ ഇന്‍ ലാബ് അസിസ്റ്റന്റ്, ഡിപ്ലോമ ഇന്‍...

Read More >>
വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

Nov 27, 2024 08:06 PM

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത്...

Read More >>
കോഴിക്കോട് മലബാര്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണ്ണമാല മോഷ്ടിച്ച പ്രതി പിടിയില്‍

Nov 27, 2024 02:29 PM

കോഴിക്കോട് മലബാര്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണ്ണമാല മോഷ്ടിച്ച പ്രതി പിടിയില്‍

സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ്...

Read More >>
Top Stories










News Roundup