---
title: "നിര്‍ത്തിയ കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നു; ബൈക്ക് യാത്രികന് സാരമായ പരുക്ക് "
english_title: "The door of the stopped car was carelessly opened; The biker was seriously injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236277/the-door-of-the-stopped-car-was-carelessly-opened-the-biker-was-seriously-injured"
published_at: "2024-09-17T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9b6368614f_accident.JPG"
keywords: []
---

# നിര്‍ത്തിയ കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നു; ബൈക്ക് യാത്രികന് സാരമായ പരുക്ക് 

> **Lead Summary:** **പേരാമ്പ്ര: **നിര്‍ത്തിയ കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നത് കാരണം ബൈക്ക് യാത്രികന് സാരമായ പരുക്ക്. പേരാമ്പ്ര കുറ്റ്യാടി റോഡില്‍ കല്ലോട് എഎല്‍പി സ്‌കൂളിന് സമീപം ഇന്ന് വൈകീട്ട് 5.30 ഓടെയാണ് അപകടം ഉണ്ടായത്.

## Article Content

**പേരാമ്പ്ര: **നിര്‍ത്തിയ കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നത് കാരണം ബൈക്ക് യാത്രികന് സാരമായ പരുക്ക്. പേരാമ്പ്ര കുറ്റ്യാടി റോഡില്‍ കല്ലോട് എഎല്‍പി സ്‌കൂളിന് സമീപം ഇന്ന് വൈകീട്ട് 5.30 ഓടെയാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ പേരാമ്പ്ര ഇംഎംഎസ് സഹകരണ ആശുപത്രി ജീവനക്കാരന്‍ മുതുകാട് സ്വദേശി രേഷ്മാലയത്തില്‍ രജീഷി (ഉണ്ണി 40 ) നാണ് കാലിന് സാരമായി പരുക്കേറ്റത്.

റോഡരികില്‍ നിര്‍ത്തിയ കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറക്കുകയും അതു വഴി വന്ന ഇരുചക്ര വാഹന യാത്രികനായ രജീഷിന്റെ വാഹനം ഡോറില്‍ തട്ടി വീഴുകയുമായിരുന്നു.

കാലിന് സാരമായി പരുക്കേറ്റ രജീഷിനെ ഇഎംഎസ് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236277/the-door-of-the-stopped-car-was-carelessly-opened-the-biker-was-seriously-injured)