---
title: "തെരുവ് നായ്ക്കള്‍ ആടുകളെ കടിച്ച് കൊന്നു "
english_title: "Stray dogs have bitten and killed sheep"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236340/stray-dogs-have-bitten-and-killed-sheep"
published_at: "2024-09-18T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea67814c121_add.JPG"
keywords: []
---

# തെരുവ് നായ്ക്കള്‍ ആടുകളെ കടിച്ച് കൊന്നു 

> **Lead Summary:** **പന്തിരിക്കര: **തെരുവ് നായ്ക്കള്‍ ആടുകളെ കടിച്ച് കൊന്നു. പന്തിരിക്കര ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ താമസിക്കുന്ന കല്ലങ്കണ്ടി മീത്തല്‍ സൂപ്പിയുടെ കറവുള്ള ആടിനെയും രണ്ട് കുട്ടികളെയും കൂട്ടില്‍ കയറി തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു.

## Article Content

**പന്തിരിക്കര: **തെരുവ് നായ്ക്കള്‍ ആടുകളെ കടിച്ച് കൊന്നു. പന്തിരിക്കര ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ താമസിക്കുന്ന കല്ലങ്കണ്ടി മീത്തല്‍ സൂപ്പിയുടെ കറവുള്ള ആടിനെയും രണ്ട് കുട്ടികളെയും കൂട്ടില്‍ കയറി തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു.

ഇന്നലെ രാത്രിയാണ് സംഭവം ഈ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം വ്യാപകമാണ്. ഇത് സംബദ്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും മൃഗഡോക്ടര്‍ക്കും ഉടമ പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236340/stray-dogs-have-bitten-and-killed-sheep)