---
title: "പേരാമ്പ്ര ബൈപ്പാസില്‍ പിക്കപ്പ് മറിഞ്ഞ് അപകടം; രണ്ടുപേര്‍ക്ക് പരിക്ക് "
english_title: "Pickup overturned accident on Perambra Bypass; Two people were injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236476/pickup-overturned-accident-on-perambra-bypass-two-people-were-injured"
published_at: "2024-09-18T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eb08658b91e_picup.JPG"
keywords: []
---

# പേരാമ്പ്ര ബൈപ്പാസില്‍ പിക്കപ്പ് മറിഞ്ഞ് അപകടം; രണ്ടുപേര്‍ക്ക് പരിക്ക് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബൈപ്പാസില്‍ പിക്കപ്പ് താഴചയിലേക്ക് മറിഞ്ഞ് അപകടം. പൈതോത്ത് റോഡ് ജംഗ്ഷന് സമീപം ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബൈപ്പാസില്‍ പിക്കപ്പ് താഴചയിലേക്ക് മറിഞ്ഞ് അപകടം. പൈതോത്ത് റോഡ് ജംഗ്ഷന് സമീപം ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം.

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശികളായ നിസാര്‍ (42), മൊയ്തു (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുറ്റ്യാടി ഭാഗത്തുനിന്നും പേരാമ്പ്ര ഭാഗത്തേക്ക് ഫ്രൂട്‌സുമായി പോകുകയായിരുന്ന പിക്കപ്പ് ചിരുതകുന്ന് ഇറക്കം ഇറങ്ങി വരുമ്പോള്‍ എതിരെ വന്ന കാറില്‍ നിന്നും വെട്ടിച്ചപ്പോള്‍ റോഡില്‍ നിന്നും 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236476/pickup-overturned-accident-on-perambra-bypass-two-people-were-injured)