---
title: "ന്യൂ പ്രകാശ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചു "
english_title: "Alumni of New Prakash College organized Onam celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236560/alumni-of-new-prakash-college-organized-onam-celebrations"
published_at: "2024-09-19T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebcb1bc874a_onam.JPG"
keywords: []
---

# ന്യൂ പ്രകാശ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **ന്യൂ പ്രകാശ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നടുവണ്ണൂര്‍ ഗായത്രി കോളേജില്‍ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. കെ.സി. ഹരിദാസ് തിരുവോട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹമീദ് വളവില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **ന്യൂ പ്രകാശ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നടുവണ്ണൂര്‍ ഗായത്രി കോളേജില്‍ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. കെ.സി. ഹരിദാസ് തിരുവോട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹമീദ് വളവില്‍ അധ്യക്ഷത വഹിച്ചു.

ടി. റാബിയ നൊച്ചാട്, നാരകശ്ശേരി സുരേഷ് ബാബു എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രകാശന്‍ നടുവണ്ണൂര്‍, സി.കെ. വിശ്വന്‍ കോട്ടൂര്‍, ടി.കെ. ജയകൃഷ്ണന്‍ തിരുവോട്, രമേശന്‍ വാകയാട്, ഉഷ നടുവണ്ണൂര്‍, ഉഷ കാക്കൂര്‍, സുലോചന കക്കോടി, സുബൈദ വാകയാട്, അജിത അവിടനല്ലൂര്‍, ലത കൊട്ടാരമുക്ക്, ശോഭന കോളനി മുക്ക് എന്നിവര്‍ സംസാരിച്ചു.

ദേവയാമി, റാബിയ, അജിതകുമാരി, പ്രകാശന്‍ നടുവണ്ണൂര്‍, ഉഷ നടുവണ്ണൂര്‍, ഉഷ കാക്കൂര്‍ എന്നിവരുടെ ഗാനങ്ങളും തുടര്‍ന്ന് നടന്ന കലാപരിപാടികളും ഓണസദ്യയും ഓണാഘോഷ ചടങ്ങിനെ വര്‍ണശബളമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236560/alumni-of-new-prakash-college-organized-onam-celebrations)