പേരാമ്പ്ര: ഒമ്പത് വര്‍ഷമായി നൊച്ചാട് പ്രദേശത്ത് ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്ത് മികച്ച ഇട പെടല്‍ നടത്തികൊണ്ടിരിക്കുന്ന ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് നൊച്ചാടിന്റെ ആഭിമുഖ്യത്തില്‍ കിഡ്‌നി, കാന്‍സര്‍ രോഗ നിര്‍ണയ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട് സിഎച്ച് സെന്ററിന്റെയും, കണ്ണൂര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ഫൈന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെയും സഹകരണത്തോടെയാണ് ആധുനിക മെഡിക്കല്‍ ലാബ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നൊച്ചാട് സെന്റര്‍ മുക്കില്‍ സംഘടിപ്പിച്ച ക്യാമ്പ് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നൊച്ചാടിന്റെ പ്രതിഭകളെ എംപി ആദരിച്ചു.
സ്വാഗത സംഘം ചെയര്‍മാന്‍ ടി കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. ക്യാമ്പന് മുന്നോടിയായി നൊച്ചാട് പഞ്ചായത്തിലെ 12 സ്ഥലങ്ങളില്‍ ഫ്രീ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 2500 ഓളം പേരെ യൂറിന്‍ പരിശോധന നടത്തി. തിരഞ്ഞെടുത്ത 250 ഓളം പേര്‍ക്ക് ആണ് മെഗാ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചത്. ഹരിത വേദി ചെയര്‍മാന്‍ എന്‍.പി അസീസ് ആമുഖ പ്രഭാഷണം നടത്തി.
കണ്‍വീനര്‍ പി.സി മുഹമ്മദ് സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ റസാഖ് മുഖ്യതിഥിയായി. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. തൃശൂര്‍ വെല്‍നെസ്സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഹുസ്സൈന്‍ ചെറുതുരുത്തി ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി .
മുസ്ലിം ലീഗ് ജില്ലാ സെക്രെട്ടറി സി.പി.എ അസീസ്, വി.പി ഇബ്രാഹിം കുട്ടി, ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, സിഎച്ച് സെന്റര്‍ പ്രസിഡന്റ് പി.കെ കോയ, ടി.കെ ഇബ്രാഹിം, ആര്‍.കെ മുനീര്‍, കെ മധു കൃഷ്ണന്‍, എ.കെ തറുവയി ഹാജി, ടി.കെ നൗഫല്‍, ടി.പി നാസര്‍ , പി.എം പ്രകാശന്‍, വി.വി ദിനേശന്‍, പി ഹാരിസ്, ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, ഒ. ഹുസൈന്‍, അബ്ദുറഹിമാന്‍, രാജന്‍ കണ്ടോത്ത്, സി.കെ അജീഷ്, പനോട്ട് അബൂബക്കര്‍, ടി.കെ അസൈനാര്‍, രാമചന്ദ്രന്‍ ചന്ദ്രമന, വി.പി.കെ ഇബ്രാഹിം, എ കാസിം ഹാജി, കെ.കെ കലന്തന്‍ മൗലവി, ഫൗസിയ, വി.പി.കെ റഷീദ്, കെ.എം അന്‍വര്‍ഷാ, ഹംസ മാവിലാട്ട്, മുജീബ് കിഴക്കയില്‍, ഡോ: പി.എം ഷംസീര്‍, പി.എം സമദ്, എം.പി സജ്ജാദ്, ടി. ആസിഫ്, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ടി.കെ മുഹമ്മദ് അലി, വി.പി.കെ സുല്‍ഫി, വി.വി ഫക്രുദീന്‍, മാഷിത അരീക്കല്‍, പി.സി ജുബൈരിയ, എം അര്‍ഷിന, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ടി.കെ മുഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു.
Haritha Vedi Nochad Mega Medical Camp