കൊടും കുറ്റവാളി കാക്കോത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് പേരാമ്പ്ര വെള്ളിയൂരില്‍

കൊടും കുറ്റവാളി കാക്കോത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് പേരാമ്പ്ര വെള്ളിയൂരില്‍
Sep 19, 2024 08:39 PM | By SUBITHA ANIL

 പേരാമ്പ്ര: തമിഴ്നാട് പൊലീസ് വെടിവച്ച് കൊന്ന കൊടും കുറ്റവാളി കാക്കോത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് പേരാമ്പ്രക്ക് സമീപം വെള്ളിയൂരില്‍. കഴിഞ്ഞ ദിവസമാണ് ബാലാജി ഒന്നര മാസം വെള്ളിയൂരില്‍ ഒളിവില്‍ താമസിച്ചതായ വിവരം അറിയുന്നത്.

കര്‍ക്കടക മാസത്തില്‍ ഉഴിച്ചില്‍ നടത്താന്‍ എന്ന വ്യാജേനയാണ് എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. ഉഴിച്ചില്‍ നടത്താന്‍ വന്ന വ്യക്തി ചിക്കനും മട്ടനും മറ്റും വാങ്ങുന്നത് കണ്ട നാട്ടുകാര്‍ ഒന്ന് സംശയിച്ചെങ്കിലും ആരും ഒന്നും ചോദിക്കാന്‍ പോയില്ല. കഴിഞ്ഞ ജൂലായ് 27 ന് ആയുധങ്ങളുമായി വെള്ളിയൂരിലെ വലിയ പറമ്പില്‍ ചിലര്‍ എത്തിയതോടെയാണ് ജനങ്ങള്‍ പ്രയാസത്തിലായത്. ഒരു കൂട്ടം ആളുകള്‍ ആയുധങ്ങളുമായി എത്തി വീട് വളയുകയായിരുന്നു.

വീട്ടുകാരിയോട് ബാലാജിയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. പക്ഷെ എത്തിയ പൊലീസ് തോക്ക് എടുത്തതോടെ വീട്ടുകാരി ബഹളം വയ്ക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തു. വീട്ടുകാരി അറിയില്ല എന്ന് പറഞ്ഞത് സത്യമായിരുന്നു.

ലൊക്കേഷന്‍ നോക്കി അന്വേഷിച്ച് വന്ന പൊലീസിനാണ് വീട് മാറിയത്. ബാലാജി താമസിച്ചത് അതിന് താഴെയുള്ള വീട്ടിലായിരുന്നു. വന്നവരെ നാട്ടുകാര്‍ അടിക്കാന്‍ ശ്രമിച്ചെങ്കിലും വന്നത് പൊലീസ് ആണെന്നും എത്തിയത് കെടും കുറ്റവാളിയെ പിടിക്കാന്‍ ആണെന്നും അറിഞ്ഞതോടെ ജനങ്ങള്‍ പിന്‍മാറി അന്ന് ജീവനും കൊണ്ട് ഓടിയ ബാലാജിയെ പിന്നെ നാട്ടുകാര്‍ ആരും കണ്ടില്ല.

പിന്നീട് നാട്ടുകാര്‍ ആ വിഷയം വിടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ബാലാജിയെ വെടി വച്ച് കൊന്ന വിവരം അറിഞ്ഞതോടെയാണ് ഇത്ര വലിയ കുറ്റവാളി ആയിരുന്നു തങ്ങളുടെ നാട്ടില്‍ താമസിച്ചതെന്ന് ജനം മനസിലാക്കുന്നത്. ബാലാജി ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് വെറുതെയിരുന്നില്ല.

പല തദ്ദേശ സ്ഥാപനങ്ങളും കയറിയിറങ്ങി ഹരിത കര്‍മ സേന ശേഖരിക്കുന്ന മാലിന്യം പോലും ഹോള്‍സെയിലായി എടുക്കുന്ന രീതിയില്‍ വരെ എത്തിയിരുന്നു ബിസിനസ്. എന്നാല്‍ തമിഴ്‌നാട് പൊലിസിന്റെ ഇടപെടല്‍ കാരണം ബാലാജിയുടെ കേരള സ്വപനം പൂവണിയതെ പോയി. മാത്രമല്ല ബാലാജിയുടെ കെണിയില്‍ അകപ്പെടാതെ വെള്ളിയൂരിലെ പല നാട്ടുകാരും രക്ഷപ്പെട്ടു.

The notorious criminal Kakothop Balaji was hiding in Perambra Velliyur

Next TV

Related Stories
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

Jul 10, 2025 09:49 PM

വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ അപേക്ഷകള്‍ക്ക് വെറും മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍...

Read More >>
Top Stories










News Roundup






//Truevisionall