ഇന്‍ഷുറന്‍സ് നിഷേധിച്ചു; സാംസങ്ങിനും മൈജിക്കും പിഴയടിച്ച് ഉപഭോക്തൃ കോടതി

ഇന്‍ഷുറന്‍സ് നിഷേധിച്ചു; സാംസങ്ങിനും മൈജിക്കും പിഴയടിച്ച് ഉപഭോക്തൃ കോടതി
Sep 22, 2024 03:00 PM | By SUBITHA ANIL

കോഴിക്കോട്: വെള്ളത്തില്‍ വീണ ഫോണിന് ഇന്‍ഷുറന്‍സ് നിഷേധിച്ചു. സാംസങ്ങിനും മൈജിക്കും പിഴയടിച്ച് ഉപഭോക്തൃ കോടതി. വാട്ടര്‍ റെസിസ്റ്റന്റ് ആണെന്ന് വിശ്വസിപ്പിച്ച് വിറ്റ ഫോണ്‍ വെള്ളത്തില്‍ വീണപ്പോള്‍ കേടായി. ഇന്‍ഷുറന്‍സ് എടുത്തിട്ടും തകരാര്‍ പരിഹരിച്ച് നല്‍കാനും തയ്യാറായില്ല.

സേവനത്തിലെ ഈ രണ്ട് വീഴ്ചകള്‍ ഉന്നയിച്ച് എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സന്തോഷ് കുമാര്‍, സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സിനും മൈജിക്കും എതിരെ സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. രണ്ട് എതിര്‍കക്ഷികളും ചേര്‍ന്ന് പരാതിക്കാരന് 78,900 രൂപ നല്‍കാനാണ് വിധി.

71,840/ രൂപ വില വരുന്ന, വാട്ടര്‍ റെസിസ്റ്റന്റ് എന്ന് അവകാശപ്പെടുന്ന സാംസങ്ങിന്റെ ഗ്യാലക്‌സി എസ്-9 മോഡലാണ് വാങ്ങിയത്. ഇന്‍ഷുറന്‍സ് പ്രീമിയം തുകയായ 5390/ രൂപയും ചേര്‍ത്ത് 77,230/ രൂപയാണ് ഈടാക്കിയത്. ഈ പരിരക്ഷ നില്‍ക്കുന്ന കാലയളവില്‍ തന്നെ ഫോണ്‍ കേടായതിനാല്‍ റിപ്പയര്‍ ചെയ്യുന്നതിനായി എതിര്‍കക്ഷിയെ ഏല്‍പ്പിച്ചു.

ആവശ്യപ്പെട്ട പ്രകാരം 3450/ രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ റിപ്പയര്‍ ചെയ്ത് നല്‍കിയില്ല എന്നാണ് പരാതിക്കാരന്‍ പറയുന്നത്. നിര്‍മ്മാണപരമായ ന്യൂനതയല്ലെന്നും ഫോണിന് സംഭവിച്ചത് ഫിസിക്കല്‍ ഡാമേജ് ആണെന്നാണ് എതിര്‍കക്ഷിയുടെ വാദം. ഇതിന് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്നും ഇരുകക്ഷികളും വാദിച്ചു.

എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷാ കാലയളവില്‍ വെള്ളത്തില്‍ വീണ് ഡാമേജ് ആയ ഫോണിന് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്നത് വാറണ്ടി നിഷേധിക്കുന്നതിന് തുല്യമാണെന്നും അത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്നും എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നിരീക്ഷിച്ചു.

ഫോണിന്റെ വിലയായ 68,900 രൂപയും ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും ചേര്‍ത്ത് കോടതി നിശ്ചയിച്ച 78,900 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണം.

വീഴ്ച വരുത്തിയാല്‍ പലിശ സഹിതം നല്‍കേണ്ടി വരുമെന്നും ഡി.ബി.ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് മുന്നറിയിപ്പ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. കെ എ സുജന്‍ ഹാജരായി.

insurance denied; Consumer court fines Samsung and Meiji

Next TV

Related Stories
കോഴിക്കോട് മലബാര്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണ്ണമാല മോഷ്ടിച്ച പ്രതി പിടിയില്‍

Nov 27, 2024 02:29 PM

കോഴിക്കോട് മലബാര്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണ്ണമാല മോഷ്ടിച്ച പ്രതി പിടിയില്‍

സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ്...

Read More >>
കുരുന്നിലേ തുടങ്ങണം സുരക്ഷയുടെ പാഠങ്ങള്‍

Nov 27, 2024 01:37 PM

കുരുന്നിലേ തുടങ്ങണം സുരക്ഷയുടെ പാഠങ്ങള്‍

സുരക്ഷയുടെ പാഠങ്ങള്‍ കണ്ടും കേട്ടും ഹൃദിസ്ഥമാക്കാന്‍ പേരാമ്പ്ര അഗ്‌നിരക്ഷാ നിലയ സന്ദര്‍ശനം നടത്തി...

Read More >>
പേരാമ്പ്ര ബൈപ്പാസില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

Nov 27, 2024 12:24 PM

പേരാമ്പ്ര ബൈപ്പാസില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

പേരാമ്പ്ര ബൈപ്പാസില്‍ കാറും ഇരുചക്രവാഹനവും തമ്മില്‍ കൂട്ടിയിടിച്ച്...

Read More >>
പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച; ഒഴിവായത് വന്‍ അപകടം

Nov 27, 2024 10:42 AM

പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച; ഒഴിവായത് വന്‍ അപകടം

പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച. ഇന്ന്...

Read More >>
എരവട്ടൂരിലെ ക്ഷേത്രഭണ്ഡാര കവര്‍ച്ച; പ്രതി പിടിയില്‍

Nov 27, 2024 09:50 AM

എരവട്ടൂരിലെ ക്ഷേത്രഭണ്ഡാര കവര്‍ച്ച; പ്രതി പിടിയില്‍

ചേനായി റോഡിലെ ആയടക്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ...

Read More >>
സഹചാരി ഓഫീസ് നിര്‍മ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു

Nov 26, 2024 08:34 PM

സഹചാരി ഓഫീസ് നിര്‍മ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു

തറമ്മലങ്ങാടി സഹചാരി ചാരിറ്റബ്ള്‍ ട്രസ്റ്റിന് പുതിയ ഓഫീസ് നിര്‍മ്മിക്കാനുളള ഫണ്ട് എങ്കമല്‍ മഹല്ല് ജനറല്‍ സെക്രട്ടറി ടി.പി പര്യയ്കുട്ടി ഹാജിയില്‍...

Read More >>
Top Stories










News Roundup