പാലേരി : ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 250 ല്‍ പരം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുമായി ബന്ധപ്പെട്ട ആളുകള്‍ക്കും മഞ്ഞപ്പിത്തം പിടിപെട്ട സാഹചര്യത്തില്‍ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാളെ തുറക്കില്ല.
സ്‌കൂള്‍ പിടിഎയും സ്റ്റാഫും സംയുക്ത യോഗം ചോര്‍ന്ന് ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സ്‌കൂള്‍ തുറക്കുന്ന കാര്യം തീരുമാനിക്കുക. കൂടുതല്‍ ദിവസം സ്‌കൂള്‍ അടച്ചിടണമെങ്കില്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പുകളുടെ ശുപാര്‍ശ ആവശ്യമായി വരും അതിനായി അവരുമായി സംഭവം ചര്‍ച്ച ചെയ്യാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.
സ്‌കൂളിലെ കുട്ടികള്‍ക്ക് കൂടുതലായി മഞ്ഞപ്പിത്തം ബാധിച്ച സംഭവത്തിലെ ഉറവിടം വ്യക്ത്തമാകാത്ത സാഹചര്യമാണ് പ്രശ്നം. സ്‌കൂളിലെയും സമീപത്തെയും കിണറുകള്‍ പരിശോധിച്ച് ഫലം നെഗറ്റീവ് ആണെങ്കിലും ഉറവിടം എവിടെ നിന്നെന്ന് ഇതുവരെ കണ്ടെത്താത്തത് ആശങ്കയുണർത്തുന്നു.
ഒരു പഞ്ചായത്തില്‍ 250ല്‍ കൂടുതല്‍ ആളുകള്‍ക്ക് മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ച വ്യാധി പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിയാത്തതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്, മഞ്ഞപ്പിത്തം ബാധിച്ച പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം പരിശോധിച്ചിട്ടില്ല സ്‌കൂളിലെയും സമീപത്തെയും കിണറുകള്‍ പരിശോധിച്ചതില്‍ ഒന്നിലും അണുക്കളുടെ അംശം കാണാനില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. പിന്നെ എങ്ങനെയാണ് ഇത്തരം രോഗങ്ങള്‍ പകരാന്‍ കാരണമെന്ന് വ്യക്തമല്ല.
സംഭവത്തിന്റെ തുടക്കം കുട്ടികളില്‍ നിന്നും ആയതിനാല്‍ ശീതള പാനീയങ്ങളില്‍ നിന്നും സിപ് അപ് പോലുള്ള വസ്തുക്കളില്‍ നിന്നും ആകാം എന്ന നിഗമനത്തില്‍ എത്തേണ്ടി വരും. സ്‌കൂളിലെ കുട്ടികള്‍ ഉച്ചഭക്ഷണ സമയത്ത് കുറ്റ്യാടി ടൗണ്‍ വരെ എത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് രോഗ ബാധക്ക് കാരണമായോ എന്നും സംശയിക്കാം.
സ്‌കൂളിന് സമീപത്തെ കൂള്‍ബാറിലെ ജീവനക്കാരിക്ക് മഞ്ഞപ്പിത്ത രോഗ ബാധ ഉണ്ടായതായി പറയുന്നു. സംഭവം ഒരേ സമയത്താണ് ഉണ്ടായതും പ്രശ്നമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്. സ്‌കൂളിന് സമീപത്തെ കൂള്‍ബാറിലെ കിണറിലെ വെള്ളം പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവം അറിഞ്ഞപ്പോള്‍ തന്നെ കിണറിലെ വെള്ളത്തില്‍ ക്ലോറിനേഷന്‍ നടത്തിയതാണ് പ്രശ്നമായത്.
സ്‌കൂള്‍ അടച്ചിട്ടും മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഡിഎംഒ ഡോ. ആര്‍.രാജന്‍ സ്‌കൂളില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. രോഗം ബാധിച്ച ചില വിദ്യാര്‍ഥികളുടെ വീടും സന്ദര്‍ശിച്ചു.
ചങ്ങരോത്ത് പഞ്ചായത്ത് ഓഫിസിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും എത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വടകര ഡിഇഒ എം. രേഷ്മയും സ്‌കൂളിലെത്തി സ്ഥിതി വിവരങ്ങള്‍ വിലയിരുത
ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗം ആശങ്ക പരിഹരിക്കാന്‍നാളെ ആരോഗ്യ വകുപ്പ് നേതൃത്വത്തില്‍ പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളിലെ ആശാ വാര്‍ക്കര്‍മാരും ആരോഗ്യ വകുപ്പ് ജീവനക്കാരും അടങ്ങുന്ന 100 അംഗ സംഘം ചേര്‍ന്ന് പഞ്ചായത്തില്‍ കൂടുതല്‍ രോഗം കണ്ടെത്തിയ സ്ഥലങ്ങളില്‍ സര്‍വേ നടത്തും.
ഒരു പഞ്ചായത്തില്‍ ഇത്രയധികം രോഗം ബാധിക്കാന്‍ ഉണ്ടായ സാഹചര്യം കണ്ടെത്തുക എന്നത് തന്നെയാണ് ലക്ഷ്യം. രോഗ ബാധ പുറത്ത് നിന്ന് എത്തിയതാണെങ്കിലും കണ്ടെത്താന്‍ കഴിയും എന്ന വിശ്വാസത്തിലാണ് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം. ഈ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും സ്‌കൂള്‍ എന്ന് തുറക്കും എന്ന് തീരുമാനിക്കുന്നത്.
jaundice; North High Secondary School will not open tomorrow