പേരാമ്പ്ര: എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സ മര്‍ഹൂം കൊളോറോത്ത് കുഞ്ഞാലി ഹാജി നഗരിയില്‍ നബിദിനം ആഘോഷിച്ചു. 14 ന് കാലത്ത് 8 മണിക്ക് മദ്രസ്സ പ്രസിഡണ്ട് ടി.കെ. കുഞ്ഞമ്മത് ഫൈസി പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
രാത്രി 8 മണിക്ക് പ്രവാചക സ്‌നേഹമെന്ന വിഷയത്തെ ആസ്പദമാക്കി പുറക്കാട് ജാമിഅ ഫുര്‍ഖാനിയ്യ പ്രിന്‍സിപ്പാള്‍ റാശിദ് ദാഈ ഹൈത്തമി (പുളിക്കല്‍) പ്രഭാഷണം നടത്തി. സദര്‍ മുഅല്ലിം അബ്ദുസ്സലാം സൈനി (മോങ്ങം) ഉദ്ഘാടനം ചെയ്തു. കൈപ്രം ഖാളി അശ്ക്കറലി ബാഖവി അധ്യക്ഷത വഹിച്ചു.
കെ.പി. അഹമദ് മൗലവി, പെരുവന അബ്ദുല്‍ കരീം, സി.പി.മൊയ്തു, മാവിലി മുഹമ്മദ്, ആലിയോട്ട് മജീദ് എന്നിവര്‍ സംസാരിച്ചു. ശേഷം നടന്ന മജ്‌ലിസുന്നൂറിന് കരുമാറത്ത് ഖത്തീബ് നിസാര്‍ ദാരിമി മേപ്പയ്യൂര്‍ നേതൃത്വം നല്‍കി. മദ്രസ്സ മുഅല്ലിംകളായ സാബിത്ത് ദാരിമി, മുഹമ്മദ് ഫവാസ് യമാനി, സിറാജുദ്ദീന്‍ ദാരിമി, മുഹമ്മദ് ഹാരിസ് ഫൈസി, പ്രവാസി മുഹമ്മദ് പ്രസംഗിച്ചു. പി. സൂപ്പി മൗലവി സ്വാഗതവും കെ.എം. റഫീഖ് റഹ്‌മാനി നന്ദിയും പറഞ്ഞു.
15 ന് കാലത്ത് 9 മണിക്ക് നഴ്‌സറി ഫെസ്റ്റ് നടന്നു. യൂസഫ് പള്ളിയത്ത് ഉദ്ഘാടനം ചെയ്തു, പി. സൂപ്പി മൗലവി അധ്യക്ഷത വഹിച്ചു. സമീറ, നാഫിഅ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാമത്സരം മഹല്ല് സെക്രട്ടറി ടി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ഫൈസി സ്വാഗതം പറഞ്ഞു. പി. മൂസ്സ അധ്യക്ഷത വഹിച്ചു.
കക്കോത്ത് മൂസ്സ, കെ.പി. സമീര്‍, കീഴന നൗഷാദ്, നഞ്ഞാളൂര്‍ സുബൈര്‍, എം.എന്‍ അഹമദ്, എന്‍.എം. യൂസുഫ്, സി.സി. അഫ്‌സല്‍, കെ.സി. ഷഫീര്‍, പി.സി. അസീസ്, പി.എം. കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു. ആലിയോട്ട് മജീദ് നന്ദി പറഞ്ഞു. രാത്രി 9 മണിക്ക് ദഫ് പ്രോഗ്രാം, ബുര്‍ദ ആലാപനം എന്നിവയും നടന്നു.
16 ന് കാലത്ത് 8.30 ന് ആരംഭിച്ച നബിദിന റാലി കൈപ്രം പള്ളിയിലെ സിയാറത്ത്, ജൂനിയര്‍, സീനിയര്‍ ദഫ്, സ്‌കൗട്ട്, ഫ്‌ലവര്‍ ഷോ എന്നിവയുടെ അകമ്പടിയോടെ വിവിധ സ്ഥലങ്ങളില്‍ പായസം, മധുര പലഹാരങ്ങള്‍ തുടങ്ങി ധാരാളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സമാപിച്ചു.
ചേനായി അങ്ങാടിയില്‍ വെച്ച് പി.ടി. വേണു, സി. ബിജു, റെജി തോമസ്, ചാലിയാറത്ത് ബാബു എന്നിവരുടെ നേതൃത്വത്തില്‍ നന്‍മ സ്വയം സഹായ സംഘം നല്‍കിയ സ്വീകരണവും മധുരവിതരണവും പ്രദേശത്തെ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്ന സംഭവമായി മാറി. 11 മണിക്ക് നടന്ന മൗലിദ് പാരായണത്തിന് മദ്രസ്സ ഉസ്താദുമാര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന കലാ മത്സര പരിപാടി പ്രവാസി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീന്‍ ദാരിമി സ്വാഗതം പറഞ്ഞു. കെ.പി. അഹമദ് മൗലവി അധ്യക്ഷത വഹിച്ചു. കുന്നത്ത് അബ്ദുല്‍ ഹമീദ്, പി.പി. അബ്ദുറഹ്‌മാന്‍, എന്‍.എം. അര്‍ഷാദ്, കൂഞ്ഞാറമ്പത്ത് ഷബീര്‍, ടി.എന്‍. ബാസിത്,നല്ലിക്കുന്നത്ത് അമ്മത്, എ.കെ. കുഞ്ഞബ്ദുല്ല, കുറുങ്ങോട്ട് കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു. സാബിത്ത് ദാരിമി നന്ദിയും പറഞ്ഞു.
വൈകുന്നേരം 7 മണിക്ക് നടന്ന പൊതു സമ്മേളനം സദര്‍ മുഅല്ലിം അബ്ദുസ്സലാം സൈനി ഉദ്ഘാടനം ചെയ്തു. മദ്രസ്സ പ്രസിഡണ്ട് ടി.കെ. കുഞ്ഞമ്മത് ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്ലത്തീഫ് സ്വാഗതം പറഞ്ഞു. എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ മദ്രസ്സ പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോ. മുഹമ്മദ് സന്‍ജിദിന് (S/o എ.കെ.എ. ലത്തീഫ്) ടി.കെ. കുഞ്ഞമ്മത് ഫൈസി മദ്രസ്സയുടെ ഉപഹാരം നല്‍കി.
എ.കെ. സൂപ്പി ഹാജി, വാളാഞ്ഞി ഇബ്രാഹീം ഹാജി, എം.എം. ആസിഫ്, അറഫ അബ്ദുറഹ്‌മാന്‍, കെ.പി. റഫീഖ്, കെ.കെ.സി. മൂസ്സ, പി.കെ. റാഫി, കെ.എം കരീം, കൂഞ്ഞാറമ്പത്ത് അസീസ് എന്നിവര്‍ സംസാരിച്ചു. മദ്രസ്സ പൊതു പരീക്ഷയില്‍ 5,7,10 ക്ലാസ്സുകളില്‍ പാസായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സദര്‍ മുഅല്ലിം നല്‍കി. മദ്രസ്സ ഉസ്താദുമാര്‍ക്കുളള ഉപഹാരം ട്രഷറര്‍ മേപ്പള്ളി അബ്ദുല്ല നല്‍കി.
കലാമത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും നടന്നു. ചാംപ്യന്‍മാരായ ബുഖാറയ്ക്ക് പ്രസിഡണ്ടും റണ്ണേഴ്‌സ് അപ്പായ സമര്‍ഖന്തിന് ജനറല്‍ സെക്രട്ടറിയും ട്രോഫികള്‍ നല്‍കി. മദ്രസ്സയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ചേനായി ഉപഹാരം നല്‍കി. കമ്മിറ്റി ട്രഷറര്‍ മേപ്പള്ളി അബ്ദുല്ല നന്ദി പറഞ്ഞു.
MIS Madrasa Edavarad celebrated Nabi Day