---
title: "പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്രിയേറ്റീവ് ആര്‍ട്ട് മസ്‌ട്രേയ്‌സ് ഓഫ് പേരാമ്പ്ര (ദി ക്യാമ്പ്) ക്ക് പുതിയ സാരഥികള്‍ "
english_title: "Creative Art Masters of Perambra (The Camp), a group of artists in Perambra, has new patrons."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237488/creative-art-masters-of-perambra-the-camp-a-group-of-artists-in-perambra-has-new-patrons"
published_at: "2024-09-23T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f1437cc7b80_sarathi.JPG"
keywords: []
---

# പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്രിയേറ്റീവ് ആര്‍ട്ട് മസ്‌ട്രേയ്‌സ് ഓഫ് പേരാമ്പ്ര (ദി ക്യാമ്പ്) ക്ക് പുതിയ സാരഥികള്‍ 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്രിയേറ്റീവ് ആര്‍ട്ട് മസ്‌ട്രേയ്‌സ് ഓഫ് പേരാമ്പ്ര (ദി ക്യാമ്പ്) ക്ക് പുതിയ സാരഥികള്‍. ദി ക്യാമ്പ് ആര്‍ട്ട് ഗാലറിയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്രിയേറ്റീവ് ആര്‍ട്ട് മസ്‌ട്രേയ്‌സ് ഓഫ് പേരാമ്പ്ര (ദി ക്യാമ്പ്) ക്ക് പുതിയ സാരഥികള്‍. ദി ക്യാമ്പ് ആര്‍ട്ട് ഗാലറിയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ദി ക്യാമ്പ് പ്രസിഡന്റ്  കെ.സി. രാജീവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സോമനാഥന്‍ പുളിയുള്ളതില്‍, രമേശ് കോവുമ്മല്‍, സചിത്രന്‍ പേരാമ്പ്ര, ബഷീര്‍ ചിത്രകൂടം, രഞ്ജിത്ത് പട്ടാണിപ്പാറ, വി.കെ. സുരേഷ് കുമാര്‍, നിതേഷ് തെക്കേലത്ത്, ദേവരാജ് കന്നാട്ടി, പി.സി. സുനീഷ് , സി.കെ. കുമാരന്‍,സുരേഷ് കനവ്, പ്രേംരാജ് പേരാമ്പ്ര, കുഞ്ഞബ്ദുള്ള തച്ചോളി, ശ്രീജേഷ് ശ്രീലകം, ലിതേഷ് കരുണാകരന്‍, അനീഷ് വയനാട്, ബാബു പുറ്റം പൊയില്‍, സുരേഷ് കുട്ടമ്പത്ത്, ബിജു എടത്തില്‍, ദീപേഷ് സ്മൃതി, രാമചന്ദ്രന്‍ ആളൂര്‍, രാജേഷ് രാജകല തുടങ്ങിയവര്‍ സംസാരിച്ചു.

പ്രസിഡന്റായി പ്രേം രാജ് പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായി ബഷീര്‍ ചിത്രകൂടം, പ്രജീഷ് പേരാമ്പ്ര, ജനറല്‍ സെക്രട്ടറിയായി രഞ്ജിത്ത് പട്ടാണിപ്പാറ, ജോയിന്റ് സെക്രട്ടറിമാരായി കെ.സി. രാജീവന്‍, ലിതേഷ് കരുണാകരന്‍, ട്രഷറായി നിതേഷ് തെക്കേലത്ത്, പിആര്‍ഒയായി ദേവരാജ് കന്നാട്ടി എന്നിവര്‍ ഭാരവാഹികളായി 13 അംഗ പുതിയ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237488/creative-art-masters-of-perambra-the-camp-a-group-of-artists-in-perambra-has-new-patrons)