---
title: "സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്ര ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു "
english_title: "A history quiz competition is organized for school students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237670/a-history-quiz-competition-is-organized-for-school-students"
published_at: "2024-09-24T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f267b8e7d06_gandhiji.JPG"
keywords: []
---

# സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്ര ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു 

> **Lead Summary:** **കൂത്താളി: **കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ് ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സ്വാതന്ത്ര്യ സമര ചരിത്രം ആസ്പദമാക്കി ക്വിസ് മത്സരം നടത്തുന്നു.

## Article Content

**കൂത്താളി: **കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ് ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സ്വാതന്ത്ര്യ സമര ചരിത്രം ആസ്പദമാക്കി ക്വിസ് മത്സരം നടത്തുന്നു.

ഒക്ടോബര്‍ 2 ന് ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ കൂത്താളി എയുപി സ്‌കൂളില്‍ വെച്ചാണ് മത്സരങ്ങള്‍ നടത്തപെടുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രം സഹിതം കൃത്യ സമയത്ത് കൂത്താളി എയുപി സ്‌കൂളില്‍ എത്തി ചേരേണ്ടതാണ്.

ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം ടി.വി ലക്ഷ്മി അമ്മ, സി.ടി ദാമോദരന്‍ നായര്‍, വി.കെ ബാലചന്ദ്രന്‍ സ്മാരക ട്രോഫികള്‍ സമ്മാനിക്കും. ഒരു സ്‌കൂളില്‍ നിന്നും രണ്ട് പേര്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ട്.

താല്പര്യമുള്ളവര്‍ 9446823963, 9947464189 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29 നകം പേര് രെജിസ്റ്റര്‍ ചെയ്യണമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ടി.വി മുരളി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237670/a-history-quiz-competition-is-organized-for-school-students)