സിദ്ധന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

സിദ്ധന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
Sep 25, 2024 06:52 PM | By SUBITHA ANIL

പേരാമ്പ്ര: കടിയങ്ങാട് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിദ്ധന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി കിളച്ച പറമ്പത്ത് വിനോദ (49) നാണ് അറസ്റ്റിലായത്.

വടക്കുമ്പാട് വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. ക്ഷേത്ര പൂജക്കൊപ്പം മന്ത്രവാദ ചികിത്സകള്‍ കൂടി നടത്തിവരുന്ന ആളാണ് വിനോദ്. മന്ത്രവാദ ചികിത്സയുടെ പേരില്‍  സെപ്തംബര്‍ 20 നാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കോഴിക്കോട്സ്വദേശിനിയായ 17കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

പരാതിക്കാരിയും മാതാപിതാക്കളും കൂടി 20-ം തീയതി ക്ഷേത്രത്തില്‍ എത്തുകയും പ്രതി പെണ്‍കുട്ടിയെ മാത്രം തന്റെ പൂജാ മുറിയിലേക്ക് വിളിച്ചു സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്നാണ് പരാതി. പുറത്തിറങ്ങിയ പെണ്‍കുട്ടി രക്ഷിതാക്കളോട് കാര്യം അറിയിക്കുകയും പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന്‌ പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീര്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും

Siddhan arrested in POCSO case at kadiyangad

Next TV

Related Stories
വാഷും ചാരായവും വാറ്റുപകരണങ്ങളും  പിടികൂടി

Dec 23, 2024 09:07 PM

വാഷും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വാഷും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി...

Read More >>
ട്രേഡ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 30 ന്

Dec 23, 2024 08:56 PM

ട്രേഡ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 30 ന്

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠന വിഭാഗത്തിലേക്ക് ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക്...

Read More >>
എന്‍.പി. ബാലന്‍ ചരമ വാര്‍ഷിക ദിനം ആചരിച്ചു

Dec 23, 2024 05:19 PM

എന്‍.പി. ബാലന്‍ ചരമ വാര്‍ഷിക ദിനം ആചരിച്ചു

പ്രമുഖ സോഷ്യലിസ്റ്റും കിസാന്‍ ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്ന എന്‍.പി. ബാലന്‍ രണ്ടാം ചരമ വാര്‍ഷിക ദിനം...

Read More >>
 നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു

Dec 23, 2024 04:06 PM

നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു

വാസുദേവാശ്രമം ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ്...

Read More >>
കൂത്താളി ഗ്രാമപഞ്ചായത്ത് ഭരണസമിതി 4-ാം വാര്‍ഷികാഘോഷം

Dec 23, 2024 03:29 PM

കൂത്താളി ഗ്രാമപഞ്ചായത്ത് ഭരണസമിതി 4-ാം വാര്‍ഷികാഘോഷം

വാര്‍ഷികാഘോഷവും സാംസ്‌കാരിക സമ്മേളനവും വനം പരിസ്ഥിതി വകുപ്പ്...

Read More >>
വാളൂര്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെപ്പ് നടത്തി

Dec 23, 2024 03:04 PM

വാളൂര്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെപ്പ് നടത്തി

കെഎംസിസിയുടെ സഹകരണത്തോടെ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നടത്തി. സി.എച്ച് ഇബ്രാഹിം കുട്ടി കട്ടില...

Read More >>
Top Stories










News Roundup