---
title: "പാലേരി കന്നാട്ടിയില്‍ വന്‍ ലഹരി വേട്ട; ഒരാള്‍ അറസ്റ്റില്‍ "
english_title: "Massive drunk hunt in Paleri Kannatti; One person was arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238160/massive-drunk-hunt-in-paleri-kannatti-one-person-was-arrested"
published_at: "2024-09-26T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4f7aa2a7b5_mdma.jpg"
keywords: []
---

# പാലേരി കന്നാട്ടിയില്‍ വന്‍ ലഹരി വേട്ട; ഒരാള്‍ അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര പാലേരിയില്‍ മാരക ലഹരിമരുന്നായ 18 ഗ്രാം എംടിഎംഎയും കാല്‍ കിലോഗ്രാം കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. നാദാപുരം കരിങ്കാണിന്റവിട ഷഹീറിനെ നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര പാലേരിയില്‍ മാരക ലഹരിമരുന്നായ 18 ഗ്രാം എംടിഎംഎയും കാല്‍ കിലോഗ്രാം കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. നാദാപുരം കരിങ്കാണിന്റവിട ഷഹീറിനെ നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പാലേരിയിലെ ഒരു സ്വകാര്യ കോളെജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവന്നിരുന്ന കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടില്‍ നിന്നാണ് ഷഹീറിനെ പിടികൂടിയത്.

ഈ സമയം വീട്ടില്‍ നിന്നും ഓടിപ്പോയ മുഖ്യപ്രതി അമീറിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പൊലീസ് ഒരാഴ്ചയായി അമീറിനായി തിരച്ചില്‍ നടത്തുകയായിരുന്നു.

കുറ്റ്യാടി സ്റ്റേഷനിലെ മറ്റൊരു മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് അന്വേഷണവുമായി വന്നതായിരുന്നു പൊലീസ്. എന്നാല്‍ പൊലീസിനെ കണ്ട് ഒരാള്‍ ഓടിയതില്‍ കുറ്റ്യാടി പൊലീസിന് സംശയം തോന്നിയതിനെത്തുടര്‍ന്ന് പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ ഷമീറിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര പൊലീസും റൂറല്‍ ജില്ലാ ഡാന്‍സാഫും പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.

പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238160/massive-drunk-hunt-in-paleri-kannatti-one-person-was-arrested)