---
title: "പുഴയില്‍ ഒഴുക്കില്‍പെട്ട 2 വിദ്യാര്‍ത്ഥികളെയും രക്ഷിക്കാനായില്ല "
english_title: "2 students who were swept away in the river could not be saved"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238906/2-students-who-were-swept-away-in-the-river-could-not-be-saved"
published_at: "2024-09-29T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f94094bee3b_NIZHAM.jpg"
keywords: []
---

# പുഴയില്‍ ഒഴുക്കില്‍പെട്ട 2 വിദ്യാര്‍ത്ഥികളെയും രക്ഷിക്കാനായില്ല 

> **Lead Summary:** **പാലേരി: **പുഴയില്‍ ഒഴുക്കില്‍പെട്ട 2 വിദ്യാര്‍ത്ഥികളെയും രക്ഷിക്കാനായില്ല. അടുക്കത്ത് പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

## Article Content

**പാലേരി: **പുഴയില്‍ ഒഴുക്കില്‍പെട്ട 2 വിദ്യാര്‍ത്ഥികളെയും രക്ഷിക്കാനായില്ല. അടുക്കത്ത് പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

കൊളായി പൊയില്‍ മജീദിന്റെ മകന്‍ സിനാന്‍ (15 ), കരിമ്പാലകണ്ടി യൂസഫിന്റെ മകന്‍ റിസ്വാന്‍ (15 ) എന്നിവരാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ച രണ്ടുപേരും.

വെള്ളത്തിലേക്ക് ഇറങ്ങിയ ഒരാള്‍ അടിയൊഴുക്കില്‍പെട്ടു പോവുകയും രക്ഷപ്പെടുത്തനുള്ള ശ്രമത്തില്‍ മറ്റേയാള്‍ മുങ്ങിപോകുകയുമായിരുന്നു.

പേരാമ്പ്ര, ചെലക്കാട് എന്നിവങ്ങളിലുള്ള, ഫയര്‍ഫോഴ്സ് യൂണിറ്റും കുറ്റ്യാടി ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതുദേഹം കണ്ടെത്തിയത്.

ആദ്യം ഒരു കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷമാണു രണ്ടാമത്തെ ആളെ കണ്ടെത്താന്‍ കഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238906/2-students-who-were-swept-away-in-the-river-could-not-be-saved)