---
title: "എസ്‌കെഎംഎംഎ ബീസ്മാര്‍ട്ട് റൈഞ്ച് തല ക്ലാസ്സ് "
english_title: "SKMMA Beesmart Ranch Head Class at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239358/skmma-beesmart-ranch-head-class-at-arikkulam"
published_at: "2024-10-01T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbc18fe80a7_musleem.jpg"
keywords: []
---

# എസ്‌കെഎംഎംഎ ബീസ്മാര്‍ട്ട് റൈഞ്ച് തല ക്ലാസ്സ് 

> **Lead Summary:** **അരിക്കുളം :** സമസ്ത കേരളറൈഞ്ച് മദ്രസ്സ മനേജ്‌മെന്റ് ബീസ്മാര്‍ട്ട് പദ്ധതി വിഷദ്ദീകരണ യോഗം തറമ്മല്‍ സുബുലുസ്സലാം മദ്രസ്സയില്‍ റൈഞ്ച്ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു.

## Article Content

**അരിക്കുളം :** സമസ്ത കേരളറൈഞ്ച് മദ്രസ്സ മനേജ്‌മെന്റ് ബീസ്മാര്‍ട്ട് പദ്ധതി വിഷദ്ദീകരണ യോഗം തറമ്മല്‍ സുബുലുസ്സലാം മദ്രസ്സയില്‍ റൈഞ്ച്ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു.

മാനേജ്‌മെന്റ് പ്രസിഡണ്ട് ടി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഇ. അഹമദ് കൂനഞ്ചേരി ബീസ് മാര്‍ട്ട് ക്ലാസ്സ് അവതരിപ്പിച്ചു.

മേഖല ജനറല്‍ സെക്രട്ടറി ഷഫീഖ് മാമ്പൊയില്‍, എം.എം.അബ്ദുല്‍ അസീസ് മൗലവി, ആര്‍.പി. ഇല്‍യാസ് ദാരിമി, പി.ടി. അബ്ദുള്ളകുട്ടിഹാജി, ടി. അബ്ദുസ്സലാം ഹാജി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി റഷീദ് പിലാച്ചേരി സ്വാഗതവും ഓടക്കല്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239358/skmma-beesmart-ranch-head-class-at-arikkulam)