---
title: "ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് കൂത്താളി മണ്ഡലം കമ്മറ്റി രൂപികരിച്ചു "
english_title: "Bharatiya Dalit Congress formed Koothali Mandal Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239730/bharatiya-dalit-congress-formed-koothali-mandal-committee"
published_at: "2024-10-03T00:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd9776d45fc_kammitti.JPG"
keywords: []
---

# ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് കൂത്താളി മണ്ഡലം കമ്മറ്റി രൂപികരിച്ചു 

> **Lead Summary:** **കൂത്താളി: **ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് കൂത്താളി മണ്ഡലം കമ്മറ്റി രൂപികരിച്ചു. കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൂത്താളി മണ്ഡലം പ്രസിഡന്റ് ഷിജു പുല്ല്യാട്ട് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**കൂത്താളി: **ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് കൂത്താളി മണ്ഡലം കമ്മറ്റി രൂപികരിച്ചു. കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൂത്താളി മണ്ഡലം പ്രസിഡന്റ് ഷിജു പുല്ല്യാട്ട് മുഖ്യ പ്രഭാഷണം നടത്തി.

കൂത്താളി മണ്ഡലം ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് പത്മിനി നിരവത്ത് അധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്  ശ്രീധരന്‍ നറക്കമ്മല്‍ പങ്കെടുത്തു.

പി.സി. രാധകൃഷ്ണന്‍ ഡികെഡിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മോഹന്‍ദാസ് ഓണിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, രാജന്‍ പുതിയേടുത്ത് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, കെ.എം. കുമാരന്‍ മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ശശി ശിശിരം പേരാമ്പ്ര മണ്ഡലം ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ്, രാമചന്ദ്രന്‍ വാളേരികണ്ടി നൊച്ചാട് മണ്ഡലം ദളിത് കോണ്ഗ്രസ് പ്രസിഡന്റ്, പത്മാവതി മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബാവ, മണി ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികള്‍ എന്നിവര്‍ ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു.

ബിന്ദു നിരവത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ രവി കണയമ്പത്ത് നന്ദി പറഞ്ഞ് യോഗനടപടികള്‍ അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239730/bharatiya-dalit-congress-formed-koothali-mandal-committee)