---
title: "കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വയോജന ദിനത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു "
english_title: "Kerala State Service Pensioners Association felicitated its senior members on Old Age Day at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239792/kerala-state-service-pensioners-association-felicitated-its-senior-members-on-old-age-day-at-meppayoor"
published_at: "2024-10-03T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe34a1b80d0_vayoo.JPG"
keywords: []
---

# കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വയോജന ദിനത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍: **വയോജന ദിനത്തോടാനുബന്ധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ( കെ.എസ്.എസ്.പി.എ) മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി മുതിര്‍ന്ന പെന്‍ഷന്‍ അംഗങ്ങളെ ആദരിച്ചു.

## Article Content

** മേപ്പയ്യൂര്‍: **വയോജന ദിനത്തോടാനുബന്ധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ( കെ.എസ്.എസ്.പി.എ) മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി മുതിര്‍ന്ന പെന്‍ഷന്‍ അംഗങ്ങളെ ആദരിച്ചു.

കോമത്ത് കുഞ്ഞിച്ചി, കുഞ്ഞിക്കൃഷ്ണന്‍ നായര്‍ കളരിക്കണ്ടി, മീനാക്ഷി അമ്മ തച്ചുട, കുഞ്ഞബ്ദുല്ല കുന്നിയുള്ളതില്‍, ടി.പി മൊയ്തീന്‍, ലക്ഷ്മി അമ്മ കൊയിലമ്പത്ത്, നാരായണന്‍ നായര്‍ പുളിയായില്‍, സി.പി കരുണാകരന്‍ നായര്‍, ലക്ഷ്മി അമ്മ കേളോത്ത് എന്നിവരെ ബ്ലോക്ക് പ്രസിഡന്റ്  കെ.പി രാമചന്ദ്രന്‍ ആദരിച്ചു.

മണ്ഡലം പ്രസിഡന്റ് വിജയന്‍ മയൂഖം അധ്യക്ഷനായി. സെക്രട്ടറി എ ചന്ദ്രന്‍, വി.ടി സത്യനാഥന്‍, ഹരിദാസന്‍ കേളോത്ത്, കെ.പി അമ്മത്, സി നാരായണന്‍, കെ. ശ്രീധരന്‍, ശ്രീ നിലയം വിജയന്‍, സി ശങ്കരന്‍, പ്രസന്നകുമാരി, എം.കെ അനില്‍കുമാര്‍, മുരളി കൈപ്പുറത്ത്, ഒ.എം രാജന്‍, പി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239792/kerala-state-service-pensioners-association-felicitated-its-senior-members-on-old-age-day-at-meppayoor)