പേരാമ്പ്ര : കൂത്താളി ഗ്രാമ പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെ കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.
കാലത്ത് 9 മണിമുതല്‍ ആരംഭിച്ച സത്യാഗ്രഹ സമരം വൈകിട്ട് 4 മണിയോടെയാണ് സമാപിച്ചത്. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ലോകം മുഴുവന്‍ ഗാന്ധി മാര്‍ഗ്ഗത്തിലേക്ക് നീങ്ങുമ്പോള്‍ ഗാന്ധിയുടെ നാട്ടില്‍ ഗാന്ധി ഘാതകര്‍ക്ക് ക്ഷേത്രം പണിത് പൂജിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിജു പുല്ല്യോട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, ഇ.വി. രാമചന്ദ്രന്‍, ജിതേഷ് മുതുകാട്, ഉമ്മര്‍ തണ്ടോറ, മോഹന്‍ദാസ് ഓണിയില്‍, രാജന്‍.കെ.പുതിയേടത്ത്, ബാബു തത്തക്കാടന്‍, പി.സി. രാധാകൃഷ്ണന്‍, സി.കെ. ബാലന്‍, മഹിമ രാഘവന്‍ നായര്‍, പി.കെ. ശ്രീധരന്‍, ബാബു പള്ളിക്കൂടം, എന്‍.കെ. കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
ഐശ്വര്യ നാരായണന്‍, ശ്രീവിലാസ് ബിനോയ്, കെ.വി. രാഗിത, കെ.സി. നാരായണന്‍, ഇ.വി. മനോജ്, വി.എം. അശ്വിന്‍ ദേവ്, പി.വി. ലക്ഷ്മി അമ്മ, പി.വി. പത്മാവതി, പത്മിനി നിരവത്ത് തുടങ്ങിയവര്‍ സത്യാഗ്രഹ സമരത്തിന് നേതൃത്വം നല്‍കി. വൈകിട്ട് കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് സമര ഭടന്മാര്‍ക്ക് നാരങ്ങാനീര് നല്‍കിയതോടെ സത്യാഗ്രഹ സമരത്തിന് സമാപനമായി.
Koothali Mandal Congress Committee organized satyagraha strike