---
title: "കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണത്തിന് ഉടമയെത്തി "
english_title: "The owner of the stolen gold jewelry came at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239996/the-owner-of-the-stolen-gold-jewelry-came-at-meppayoor"
published_at: "2024-10-03T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fed3f4614b6_sare.JPG"
keywords: []
---

# കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണത്തിന് ഉടമയെത്തി 

> **Lead Summary:** ** മേപ്പയൂര്‍:** മേപ്പയൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണത്തിന് ഉടമയെത്തി. ഇന്ന് രാവിലെ പയ്യോളിയില്‍ നിന്നും പുറപ്പെട്ട ഹരേറാം ബസില്‍ പയ്യോളി അങ്ങാടി എത്തുന്നതിനു മുമ്പേ ബസ്സില്‍ നിന്നും സ്വര്‍ണാഭരണം കളഞ്ഞുകിട്ടി. മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ പാദസരമാണ് കളഞ്ഞുകിട്ടിയത്.

## Article Content

** മേപ്പയൂര്‍:** മേപ്പയൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണത്തിന് ഉടമയെത്തി. ഇന്ന് രാവിലെ പയ്യോളിയില്‍ നിന്നും പുറപ്പെട്ട ഹരേറാം ബസില്‍ പയ്യോളി അങ്ങാടി എത്തുന്നതിനു മുമ്പേ ബസ്സില്‍ നിന്നും സ്വര്‍ണാഭരണം കളഞ്ഞുകിട്ടി. മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ പാദസരമാണ് കളഞ്ഞുകിട്ടിയത്.

ബസിലെ യാത്രക്കാരി ആഭരണം കാണുകയും അത് കണ്ടക്ടറെ (9048355204) ഏല്‍പ്പിക്കുകയും ചെയ്തു. കണ്ടക്ടര്‍ മിനീഷാണ് മേപ്പയൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്വര്‍ണാഭരണം എത്തിച്ചത്. തുടര്‍ന്ന് മേപ്പയ്യൂര്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നതുമാണെന്ന് പൊലീസ് സ്റ്റേഷന്‍ അറിയിപ്പ് കൊടുത്തിരുന്നു.

ഈ വാര്‍ത്തയറിഞ്ഞ് വിദ്യാര്‍ത്ഥിയായ ഉടമ മേപ്പയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയും മേപ്പയ്യൂര്‍ പിഎസ് ഐ.പി ഷിജു ഇ കെ യുടെ സാന്നിധ്യത്തില്‍ തിരികെ നല്‍കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239996/the-owner-of-the-stolen-gold-jewelry-came-at-meppayoor)