---
title: "കുടുബ സംഗമം സംഘടിപ്പിച്ച് കെഎസ്എസ്പിയു ചെറുവണ്ണൂര്‍ വെസ്റ്റ് യൂണിറ്റ് "
english_title: "KSSPU Cheruvannur West Unit organized Kutuba Sangamam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240865/ksspu-cheruvannur-west-unit-organized-kutuba-sangamam"
published_at: "2024-10-07T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703b72f68106_ksspa.JPG"
keywords: []
---

# കുടുബ സംഗമം സംഘടിപ്പിച്ച് കെഎസ്എസ്പിയു ചെറുവണ്ണൂര്‍ വെസ്റ്റ് യൂണിറ്റ് 

> **Lead Summary:** **ചെറുവണ്ണൂര്‍ :** കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെഎസ്എസ്പിയു) ചെറുവണ്ണൂര്‍ വെസ്റ്റ് യൂണിറ്റ് കുടുബ സംഗമം സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍ :** കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെഎസ്എസ്പിയു) ചെറുവണ്ണൂര്‍ വെസ്റ്റ് യൂണിറ്റ് കുടുബ സംഗമം സംഘടിപ്പിച്ചു.

വാര്‍ഡ് അംഗം എ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി എം ബാലന്‍ അധ്യക്ഷത വഹിച്ചു.

ഡോ: സി.കെ. വിനോദ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. പേരാമ്പ്ര ഫയര്‍ & റസ്‌ക്യു അസി: സ്റ്റേഷന്‍ ഓഫീസര്‍ പി.സി. പ്രേമന്‍ ഗാര്‍ഹിക സുരക്ഷാ ബോധവല്‍ക്കരണ ക്ലാസെടുത്തു.

കെഎസ്എസ്പിയു ബ്ലോക്ക് സെക്രട്ടറി പി. രവീന്ദ്രന്‍, പി.സി. ബാലകൃഷ്ണന്‍, വി.ആര്‍. ശൈലജ കുന്നത്ത് അനിത തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

പെന്‍ഷനേഴ്‌സ് കുടുംബാംഗങ്ങളുടെ കലാപ്രകടനവും ഉണ്ടായി യൂണിറ്റ് സെക്രട്ടറി സി സുരേന്ദ്രന്‍ സ്വാഗതവും ടി.കെ ദിവാകരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240865/ksspu-cheruvannur-west-unit-organized-kutuba-sangamam)