പേരാമ്പ്ര : സിപിഐ (എം) ആവള ലോക്കല്‍ കമ്മിറ്റിയെ ഇനി നഫീസ കൊയിലോത്ത് നയിക്കും. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുവരെ അനവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സാമൂഹ്യ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും കൈമുതലായാണ് നഫീസ പാര്‍ട്ടിയുടെ നേതൃരംഗത്തേക്ക് കടന്നു വരുന്നത്.
പേരാമ്പ്ര സികെജി കോളജില്‍ പഠിക്കുന്ന കാലത്തേ നഫീസ എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നു. പിന്നീട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.
ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുമ്പോള്‍ പഞ്ചായത്തിന്റെ പശ്ചാത്തല വികസന പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചു.
സുരക്ഷ പാലിയേറ്റീവ് കെയര്‍ ആവള മേഖല കമ്മിറ്റി അംഗവുമാണ്. സിപിഐ (എം) ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു വന്ന നഫീസ, പിന്നീട് ആവള ലോക്കല്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ ആവള കമ്മിറ്റിയിലേക്ക് വരികയും നേതൃത്വ പാടവം തെളിയിക്കുകയും ചെയ്തു.
നിവിലെ പ്രസിഡന്റായിരുന്ന വി.കെ. നാരായണന്റെ പിന്‍ഗാമിയായി ലോക്കല്‍ സമ്മേളനം സെക്രട്ടറി സ്ഥാനത്തേക്ക് നഫീസയെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു.
ഭര്‍ത്താവ് കൊയിലോത്ത് ഇബ്രാഹിമും രണ്ടു കുട്ടികളും അടങ്ങുന്നതാണ് നഫീസയുടെ കുടുംബം.
Nafeesa Koiloth to lead the Red Flag Movement at perambra