ചക്കിട്ടപാറ : കുടുംബശ്രീ ജില്ലാമിഷന്‍ ഉജ്ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കിട്ടപാറ ഗ്രാമപഞ്ചയത്തില്‍ സംരംഭം തുടങ്ങുന്നതിനു വേണ്ടി സഹായ ധനം നല്‍കി.
കേരളത്തെ സമ്പൂര്‍ണ ദാരിദ്ര്യ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയാണ് ഉജ്ജീവനം.
കുടുംബശ്രീ സര്‍വേയിലൂടെ കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളില്‍ ഉപജീവനം ആവശ്യമായ കുടുംബങ്ങള്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദരിദ്ര കുടുംബങ്ങളില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനവും സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള വിവിധ പിന്തുണകളും ലഭ്യമാക്കുന്ന പദ്ധതിയാണ് ഉജ്ജീവനം.
ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ സൗമ്യ പെരുമണ്ണയിലിനാണ് പദ്ധതി പ്രകാരം തുക നല്‍കിയത്. വിദ്യാസമ്പന്നയായ അതിദരിദ്ര വിഭാഗത്തിലും പെട്ട സൗമ്യക്ക് ട്യൂഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനാണ് സഹായം അനുവദിച്ചത്. പദ്ധതി പ്രകാരം 50000 രൂപയുടെ ചെക്ക് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ സൗമ്യക്ക് കൈമാറി.
ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സീന , പഞ്ചായത്ത് എഇഒ മനോജ്, അഞ്ജന, ജില്ലാമിഷന്‍ എസ്ഡി സിആര്‍പി അഹിഷ്മ, സിഡിഎസ് അക്കൗണ്ടന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
Funded by Ujjeevanam project at chakkittapara