---
title: "സതീഷ് പേരാമ്പ്രയ്ക്ക് കലാരത്‌ന ദേശീയ പുരസ്‌ക്കാരം"
english_title: "Sathish Perambra wins Kalaratna National Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240954/sathish-perambra-wins-kalaratna-national-award"
published_at: "2024-10-07T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704147c9f416_satheesh.png"
keywords: []
---

# സതീഷ് പേരാമ്പ്രയ്ക്ക് കലാരത്‌ന ദേശീയ പുരസ്‌ക്കാരം

> **Lead Summary:** **കോഴിക്കോട്:** 2024 ഒക്ടോബര്‍ 6 ന് ആന്ധ്ര പ്രദേശിലെ തിരുപ്പതില്‍ വെച്ച് നടന്ന ബഹുജന സാഹിത്യ അക്കാദമിയുടെ 8 ആമത് സൗത്ത് ഇന്ത്യന്‍ സമ്മേളനത്തില്‍, സതീഷ് പേരാമ്പ്രയ്ക്ക് 'കലാരത്‌ന ദേശീയ പുരസ്‌ക്കാരം' സമ്മാനിച്ചു.

## Article Content

**കോഴിക്കോട്:** 2024 ഒക്ടോബര്‍ 6 ന് ആന്ധ്ര പ്രദേശിലെ തിരുപ്പതില്‍ വെച്ച് നടന്ന ബഹുജന സാഹിത്യ അക്കാദമിയുടെ 8 ആമത് സൗത്ത് ഇന്ത്യന്‍ സമ്മേളനത്തില്‍, സതീഷ് പേരാമ്പ്രയ്ക്ക് 'കലാരത്‌ന ദേശീയ പുരസ്‌ക്കാരം' സമ്മാനിച്ചു.

സുനീശേഖര്‍ സംവിധാനം ചെയ്ത 'പുതിയ നിറം' എന്ന മലയാള സിനിമയിലെ അഭിനയ മികവും കലാരംഗത്തെ ദീര്‍ഘകാല പ്രവര്‍ത്തനവും പരിഗണിച്ചാണ് അവാര്‍ഡ്. അക്കാദമി ദേശീയ പ്രസിഡന്റ് നല്ല രാധാകൃഷ്ണ, തെലുഗു ഫിലിം ഡയറക്ടര്‍ പ്രേം രാജ് എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്.

പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനും വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച നല്ലൊരു കലാകാരനാണ് അദ്ദേഹം നാടകം സിനിമ സീരിയല്‍. നിരവധി മ്യൂസിക് ആല്‍ബങ്ങളിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് കാരയില്‍ സി.കെ സതീശന്‍ മാസ്റ്റര്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ നിന്നാണ് അര്‍ഹതയ്ക്കുള്ള പുരസ്‌ക്കാരം അദ്ദേഹം സ്വികരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240954/sathish-perambra-wins-kalaratna-national-award)