പേരാമ്പ്ര: കോടേരിച്ചാല്‍ സ്വദേശിയും പ്രവാസി എഴുത്തുകാരനുമായ കെ.സി. റഷീദിന് ഭാരത് സേവക് സമാജ് (BSS) ഫൗണ്ടേഷന്റെ ദേശീയ അവാര്‍ഡ് ലഭിച്ചു.
1952-ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ഭാരത് സേവക് സമാജ്, ഇന്ത്യയിലെ കഴിവുറ്റ വ്യക്തികളെ തിരിച്ചറിയുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരു പ്രസിദ്ധ ഫൗണ്ടേഷനാണ്. പ്രവാസി സമൂഹത്തില്‍ ശ്രദ്ധേയയായ സംഭാവനകളിലൂടെ മികവ് തെളിയിച്ച കെ.സി. റഷീദിന് ഈ ബഹുമതി ലഭിക്കുന്നത് ഒരു വലിയ അംഗീകാരമാണ്.
ഒക്ടോബര്‍ 14-ന്, ഉച്ചയ്ക്ക് 1.30-ന് തിരുവനന്തപുരം കൗടിയാര്‍ സത്ഭാവന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍, ഭാരത് സേവക് സമാജ് ഓള്‍ ഇന്ത്യ ചെയര്‍മാന്‍ ബി.എസ്. ബാലചന്ദ്രന്റെ അദ്ധ്യക്ഷതയില്‍, അവാര്‍ഡ് വിതരണം ചെയ്യും. ചടങ്ങില്‍ പ്രമുഖ വ്യക്തികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ഭാരത് സേവക് സമാജ് ജോയിന്റ് ഡയറക്ടര്‍ സിന്ധുമധു അറിയിച്ചു.
The 60th birthday celebrations of the Kerala Congress party and the diamond jubilee celebrations were held.