---
title: "കാത്തിരിപ്പിനൊടുവില്‍ ജോയലിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും "
english_title: "After waiting, Joel's body will be brought home tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241909/after-waiting-joels-body-will-be-brought-home-tomorrow"
published_at: "2024-10-11T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6709356a7503a_joyal.JPG"
keywords: []
---

# കാത്തിരിപ്പിനൊടുവില്‍ ജോയലിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും 

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ ഓഗസ്റ്റ് 9 ന് സൗദി അല്‍ബാഹായിലെ അല്‍ഗറായില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി പുരയിടത്തില്‍ തോമസിന്റെയും മോളിയുടെയും മകന്‍ ജോയല്‍ തോമസിന്റെ മൃതദേഹം വീട്ടിലെത്തിക്കും.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ ഓഗസ്റ്റ് 9 ന് സൗദി അല്‍ബാഹായിലെ അല്‍ഗറായില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി പുരയിടത്തില്‍ തോമസിന്റെയും മോളിയുടെയും മകന്‍ ജോയല്‍ തോമസിന്റെ മൃതദേഹം വീട്ടിലെത്തിക്കും.

ശനിയാഴ്ച രാത്രി പത്തു മണിയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരില്‍ എത്തും. സംസ്‌കാരം ഞായറാഴ്ച കാലത്ത് 11.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും. നീണ്ട 65 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മൃതദേഹം നാട്ടിലെത്തുന്നത്.

മറ്റു മൂന്നു പേരോടൊപ്പം സഞ്ചരിക്കവെയാണ് വാഹനം അപകടത്തില്‍ പെട്ട് തിരിച്ചറിയാനാവാത്ത വിധം കത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമുണ്ടായി. വിദേശത്തുള്ള ബന്ധുക്കളും സന്നദ്ധ സംഘടനകളും സഹായിച്ച് ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241909/after-waiting-joels-body-will-be-brought-home-tomorrow)