---
title: "കൂത്താളി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം "
english_title: "Koothali Gram Panchayat Declaration of Complete Digital Literacy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242489/koothali-gram-panchayat-declaration-of-complete-digital-literacy"
published_at: "2024-10-14T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cd4919c71b_diji.jpg"
keywords: []
---

# കൂത്താളി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം 

> **Lead Summary:** ** കൂത്താളി: **കൂത്താളി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

** കൂത്താളി: **കൂത്താളി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മാരായ വി. ഗോപി, ടി രാജശ്രീ, പി നളിനി, മെമ്പര്‍മാരായ കെ.വി രാഗിത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എം ശ്രീജിത്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരള തുടങ്ങിയവര്‍ സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി കെ.ജെ മനോജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡിജി കേരളം പദ്ധതി കണ്‍വീനര്‍ സത്യന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242489/koothali-gram-panchayat-declaration-of-complete-digital-literacy)