---
title: "പുത്തന്‍പുരയില്‍ മൊയ്തുവിന്റെ വിയോഗത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം ചേര്‍ന്നു"
english_title: "An all-party condolence meeting was held in Puthanpura on the death of Moitu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242525/an-all-party-condolence-meeting-was-held-in-puthanpura-on-the-death-of-moitu"
published_at: "2024-10-14T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cebac5d5b3_ase.jpg"
keywords: []
---

# പുത്തന്‍പുരയില്‍ മൊയ്തുവിന്റെ വിയോഗത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം ചേര്‍ന്നു

> **Lead Summary:** ** ചെറുവണ്ണൂര്‍ **: പാലിയേറ്റീവ് പ്രവര്‍ത്തകനും കരുണ പാലിയേറ്റീവ് കെയറിന്റെ മുഖ്യ രക്ഷാധികാരിയുമായിരുന്ന പുത്തന്‍പുരയില്‍ മൊയ്തുവിന്റെ വിയോഗത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം ചേര്‍ന്നു.

## Article Content

** ചെറുവണ്ണൂര്‍ **: പാലിയേറ്റീവ് പ്രവര്‍ത്തകനും കരുണ പാലിയേറ്റീവ് കെയറിന്റെ മുഖ്യ രക്ഷാധികാരിയുമായിരുന്ന പുത്തന്‍പുരയില്‍ മൊയ്തുവിന്റെ വിയോഗത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം ചേര്‍ന്നു.

ഒരു ദീപം അണഞ്ഞപ്പോഴും അതിന്റെ പ്രകാശം ഇപ്പോഴും നാട്ടുകാരുടെ ഹൃദയങ്ങളില്‍ നിലനില്‍ക്കുന്നതുപോലെ, പ്രചോദിപ്പിക്കുന്നതായിരുന്നുവെന്നും മൊയ്തുവിന്റെ സത്കര്‍മ്മങ്ങള്‍ അദ്ദേഹം പകര്‍ന്നു നല്‍കിയ സ്‌നേഹവും കരുണയും ചെറുവണ്ണൂരുകാരുടെ ജീവിതത്തില്‍ എന്നും ഒരു പ്രകാശമായി തിളങ്ങിക്കൊണ്ടിരിക്കുമെന്നും യോഗത്തില്‍ പറഞ്ഞു.

ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ ചേര്‍ന്ന അനുശോചന യോഗം കരുണ രക്ഷാധികാരി തറമല്‍ അഷ്റഫ് ഉദ്ഘാടനം നിര്‍വഹിച്ചു. കരുണ പ്രസിഡന്റ് സി ഹമീദ് അധ്യക്ഷത വഹിച്ചു.

കരുണ വൈസ് പ്രസിഡന്റ് പി.പി ഗോപാലന്‍, കരുണ ജനറല്‍ സെക്രട്ടറി ഹമീദ് തറമല്‍, കരുണ ഉപദേശക സമിതി അംഗം മൊയ്ദീന്‍ ടി എന്നിവര്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ മൊയ്തുവിന്റ നിര്യാണത്തില്‍ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242525/an-all-party-condolence-meeting-was-held-in-puthanpura-on-the-death-of-moitu)