---
title: "വിവാഹ ഒരുക്കത്തിനിടെ നാടിനെ ദു:ഖത്തിലാഴ്ത്തി വാണിമേലില്‍ അധ്യാപകന്റെ മരണം "
english_title: "Vanimele's teacher's death left the nation in mourning during the wedding preparations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242847/vanimeles-teachers-death-left-the-nation-in-mourning-during-the-wedding-preparations"
published_at: "2024-10-15T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670eb0dba3174_ad.jpg"
keywords: []
---

# വിവാഹ ഒരുക്കത്തിനിടെ നാടിനെ ദു:ഖത്തിലാഴ്ത്തി വാണിമേലില്‍ അധ്യാപകന്റെ മരണം 

> **Lead Summary:** **വാണിമേല്‍:** കുളപ്പറമ്പത്ത് ശ്രീജിത്തിന്റെ ആകസ്മിക മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്ന ശ്രീജിത്തിനെ ഇന്നലെ ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .

## Article Content

**വാണിമേല്‍:** കുളപ്പറമ്പത്ത് ശ്രീജിത്തിന്റെ ആകസ്മിക മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്ന ശ്രീജിത്തിനെ ഇന്നലെ ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .

വിമുക്തഭടന്‍ പരേതനായ കുളപ്പറമ്പത്ത് കുട്ടികൃഷ്ണന്റെ നമ്പ്യാരുടെയും കോടിയുറ പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ് മിസ്ട്രസ് പരേതയായ ജാനുവിന്റെയും മകനാണ്. ഫൈനാര്‍ട്‌സ് മേഖലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശ്രീജിത്ത് നല്ല ചിത്രകാരനും ശില്‍പിയുമായിരുന്നു.

അധ്യാപക പരിശീലനം കഴിഞ്ഞ് ഈ അടുത്താണ് കണ്ണൂര്‍ ജില്ലയില്‍ അധ്യാപകനായി ചേര്‍ന്നത്. ഡിസംബറില്‍ നിശ്ചയിക്കപ്പെട്ട വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലുള്ള മരണം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ഏറെ ദു:ഖത്തിലാഴ്ത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242847/vanimeles-teachers-death-left-the-nation-in-mourning-during-the-wedding-preparations)