'നാട്ടിലൊരു കൂട്ടായ്മ, വീട്ടിലൊരു പരിചാരകന്‍, പരിചാരിക' വളണ്ടിയര്‍ സംഗമം

'നാട്ടിലൊരു കൂട്ടായ്മ, വീട്ടിലൊരു പരിചാരകന്‍, പരിചാരിക' വളണ്ടിയര്‍ സംഗമം
Oct 16, 2024 11:37 AM | By SUBITHA ANIL

പാലേരി: ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍(കിപ്പ്) പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലേരിയിലെ ജനകീയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ആന്‍ഡ് റിലീഫ് ഹോം പാലേരി ആസ്ഥാനമന്ദിരത്തില്‍ ലോക പാലിയേറ്റീവ് ദിനവും വളണ്ടിയര്‍ സംഗമവും നടത്തി.

'നാട്ടിലൊരു കൂട്ടായ്മ, വീട്ടിലൊരു പരിചാരകന്‍/പരിചാരിക' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. കിപ്പ് പേരാമ്പ്ര ഏരിയ പ്രസിഡണ്ട് ബോബി ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.

ഡോ: സി.കെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. കിപ്പ് ജില്ലാ സെക്രട്ടറി മറിയാമ്മ ബാബു വളണ്ടിയര്‍മാര്‍ക്ക് ക്ലാസ് എടുത്തു. ജനകീയ പാലിയേറ്റീവ് ചെയര്‍മാന്‍ എം.കെ. കുഞ്ഞബ്ദുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കിപ്പ് ഏരിയ സെക്രട്ടറി സുധന്‍ പി. സ്വാഗതവും വി.സി. നാരായണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. ജോണ്‍സണ്‍ ജോസ്, ഹമീദ്, നൗഷാദ് അഹമ്മദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

World Palliative Day and Volunteer Summit at paleri

Next TV

Related Stories
കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

May 11, 2025 12:48 PM

കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍ പൊലീസ്

May 11, 2025 12:17 AM

രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍ പൊലീസ്

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍...

Read More >>
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി പൊലീസ് പിടിയില്‍

May 10, 2025 11:40 PM

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി പൊലീസ് പിടിയില്‍

തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി കളമശ്ശേരി പൊലീസ്...

Read More >>
മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചു

May 10, 2025 04:52 PM

മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചു

മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തിലെ...

Read More >>
കാസ്‌ക കാവില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവം ശ്രദ്ധേയമായി

May 10, 2025 03:26 PM

കാസ്‌ക കാവില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവം ശ്രദ്ധേയമായി

കാസ്‌ക കാവിലിന്റെ നേതൃത്വത്തില്‍ ചക്ക മഹോത്സവവും, ചക്കവിഭവ നിര്‍മ്മാണ പരിശീലനവും...

Read More >>
Top Stories

News Roundup